തിരുവനന്തപുരം: മത്സരിക്കാതെ മാറിനിന്നാല്‍ തലയില്‍ വന്നുവീണേക്കാവുന്ന പേരുദോഷത്തിന് ബിജെപിതന്നെ തടയിട്ടു. ദിവസങ്ങളായുള്ള ആശയക്കുഴപ്പംതീര്‍ത്താണ് നിലമ്പൂരില്‍ മോഹന്‍ജോര്‍ജിലേക്ക് സ്ഥാനാര്‍ഥിത്വം എത്തുന്നത്.
അനാവശ്യതിരഞ്ഞടുപ്പെന്നു പറഞ്ഞ് ഒന്നുകില്‍ മത്സരിക്കാതിരിക്കുക, മത്സരിക്കണമെന്നു ദേശീയഘടകം നിര്‍ബന്ധിച്ചാല്‍ ബിഡിജെഎസിന് സീറ്റ് ഇതായിരുന്നു സംസ്ഥാന ബിജെപിയുടെ ലൈന്‍. എന്‍ഡിഎക്ക് സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ വോട്ടുമറിക്കല്‍ ആരോപണം ബിജെപിക്കു നേരിടേണ്ടിവരും എന്നതായിരുന്നു ഒരുവിഭാഗം നേതാക്കള്‍ ഉയര്‍ത്തിയ ആശങ്ക.
മത്സരത്തിനിറങ്ങാം എന്ന ധാരണ രൂപപ്പെട്ടതോടെ 2016-ല്‍ കളത്തിലുണ്ടായിരുന്ന ബിഡിജെഎസിന് സീറ്റ് നല്‍കാം എന്നായി ധാരണ. എന്നാല്‍, ബിഡിജെഎസിന്റെ സമ്മതംവൈകിയതോടെ വീണ്ടും അനിശ്ചിതത്വമായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖര്‍ മൂന്നുപേരുടെ പട്ടിക തയ്യാറാക്കി കേന്ദ്രഘടകത്തിന്റെ അനുമതിതേടി. മോഹന്‍ജോര്‍ജിനുപുറമേ, ന്യൂനപക്ഷമോര്‍ച്ച നേതാവ് അജിതോമസ്, 2016-ല്‍ മത്സരിച്ച ബിഡിജെഎസിലെ ഗിരീഷ് എന്നിവരായിരുന്നു പട്ടികയില്‍.
ഇതിനിടെ, കേന്ദ്രഘടകത്തിന്റെ നിര്‍ദേശം വന്നു. ബിജെപി മത്സരിച്ചാല്‍ സ്ഥാനാര്‍ഥി ക്രൈസ്തവവിഭാഗത്തില്‍നിന്നാകണം, ഈഴവസ്ഥാനാര്‍ഥിയാണെങ്കില്‍ ബിഡിജെഎസ് മത്സരിക്കണം. ബിജെപി മത്സരിച്ചാല്‍ പുറത്തുനിന്നുള്ള ആളാണെങ്കില്‍പ്പോലും താമരചിഹ്നത്തില്‍ മത്സരിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ നിലപാടെടുത്തു. അതിനാലാണ് മോഹന്‍ ജോര്‍ജിന് പാര്‍ട്ടി അംഗത്വം നല്‍കുന്നത്. മറ്റുരണ്ടു മുന്നണികളും ക്രൈസ്തവരെ തഴഞ്ഞെന്നും തങ്ങള്‍ അവരെ പരിഗണിച്ചെന്നുമുള്ള വാദമാണ് ബിജെപി ഉന്നയിക്കുക.
Content Highlights: nilambur bypoll bjp candidature adv mohan george
Published: 02 Jun 2025, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented