നിലമ്പൂര്‍ (മലപ്പുറം): നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയവിഭാഗമായ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ഒരു അവിശുദ്ധ കൂട്ടുകെട്ടിനും എല്‍ഡിഎഫ് ഇല്ലെന്നും അത്തരം ഒരു പിന്തുണയും എല്‍ഡിഎഫിന് വേണ്ടെന്നും അദ്ദേഹം നിലമ്പൂരില്‍ പറഞ്ഞു.  

To advertise here,

സ്വീകാര്യതയ്ക്കുവേണ്ടി ജമാ അത്തെ ഇസ്‌ലാമി ചില നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, അതില്‍ കുടുങ്ങാന്‍ അവരെ അറിയാവുന്നവര്‍ നിന്നുകൊടുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്നൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാണക്കാട് തങ്ങളെ വിളിച്ചെങ്കിലും അദ്ദേഹം പോയില്ല. പിന്നീട് ചാനല്‍ വന്നപ്പോളും തങ്ങളെ വിളിച്ചു. അദ്ദേഹം പോയില്ല. എന്തുകൊണ്ട് തങ്ങള്‍ പോയില്ല എന്ന കാര്യം ജമാ അത്തെ ഇസ്‌ലാമിയെ കൊണ്ടുനടക്കുന്ന ഇന്നത്തെ ലീഗ് നേതൃത്വം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ലീഗ് നേതൃത്വം അറിയാതെയാണ് കോണ്‍ഗ്രസ് ഇങ്ങനെ ഒരു നിലപാട് എടുത്തതെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടുകൂട്ടര്‍ക്കും നില്‍ക്കക്കള്ളി ഇല്ലാതെയായപ്പോഴാണ് ഈ വഴി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.