തൃശ്ശൂര്‍: ചാലക്കുടി ലോക്സഭാമണ്ഡലത്തില്‍ സി.പി.എം. ഇക്കുറി മാറ്റിപ്പരീക്ഷണം നടത്തുന്നു. സാധാരണമായി തൃശ്ശൂര്‍ ജില്ലയില്‍നിന്നുള്ള വ്യക്തിയെയാണ് ഇവിടേക്ക് പാര്‍ട്ടി പരിഗണിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഇത് എറണാകുളം ജില്ലയില്‍നിന്ന് കണ്ടെത്താനാണ് തീരുമാനം.
ചാലക്കുടിയില്‍ പാര്‍ട്ടി പരിഗണിച്ചത് മുന്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെയായിരുന്നു. ഇതുസംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും രവീന്ദ്രനാഥ് താത്പര്യമില്ലെന്നറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാകുകയാണെന്നാണ് പാര്‍ട്ടിയെ അറിയിച്ചത്.
അതോടെ, ചാലക്കുടി മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയെ കണ്ടെത്തി വിവരം കൈമാറാന്‍ തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനഘടകത്തിന് സ്വീകാര്യമായില്ല. തുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ എറണാകുളം ജില്ലാകമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
2004-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷമാണ് മുകുന്ദപുരം മണ്ഡലം, ചാലക്കുടി മണ്ഡലമായി രൂപപ്പെട്ടത്. 2009-ലെ മത്സരത്തില്‍ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2014-ല്‍ ഇന്നസെന്റ് മണ്ഡലം കോണ്‍ഗ്രസില്‍നിന്ന് തിരികെ പിടിച്ചെങ്കിലും 2019-ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ തോറ്റു. കോണ്‍ഗ്രസിലെ ബെന്നി ബഹനാനാണ് വിജയിച്ചത്.
Content Highlights: chalakudy loksabha constituency cpm candidate
Published: 16 Feb 2024, 12:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented