മഹാരാജ്ഗഞ്ജ് (ബിഹാര്‍): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്‍ഗാമി അമിത് ഷാ ആണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ പ്രതികരിച്ച് മോദി. 'എനിക്ക് പിൻഗാമികളില്ല, എൻ്റെ പിൻഗാമികള്‍ ജനങ്ങളാണ്', ബീഹാറിലെ മഹാരാജ്ഗഞ്ജില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞു. 

To advertise here,

2025-ല്‍ 75 വയസ്സാകുന്ന മോദി പിന്‍ഗാമിയായി അമിത് ഷായെ നിയമിച്ചു എന്ന ആം ആദമി പാര്‍ട്ടി ദേശിയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തിലാണ് പ്രതികരണം. ബി.ജെ.പി വിരമിക്കൽ പ്രായമായി 75 വയസ്സ് നിശ്ചയിച്ചിരിക്കുന്നതുകൊണ്ടാണ് മുന്‍നിര പാര്‍ട്ടി നേതാക്കളായ എല്‍.കെ. അധ്വാനിയുള്‍പ്പടെ വിരമിച്ചതെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

'മോദി-അമിത് ഷാ കൂട്ടുകെട്ടില്‍ നയിക്കുന്ന ബി.ജെ.പി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി പദത്തില്‍നിന്ന് നീക്കും. അടുത്ത വര്‍ഷം 75 വയസ്സിലേക്ക് കടക്കുന്ന നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാന മന്ത്രിയായി അമിത് ഷായെ നിയമിക്കാന്‍ തീരുമാനം എടുത്തുകഴിഞ്ഞു. അമിത് ഷായുടെ പാതയിലെ ഒരേയൊരു തടസ്സം ആദിത്യനാഥാണ്.പുതിയ സർക്കാർ അധികാരത്തില്‍ വന്നാൽ രണ്ടു മാസത്തിനുള്ളില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ അവര്‍ തീരുമാനമെടുത്തുകഴിഞ്ഞു  -കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.