പട്ന (ബിഹാര്‍): എന്‍.ഡി.എ. സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മത്സരിച്ച ഭോജ്പുരി നടനും ഗായകനുമായ പവന് സിങ്ങിനെ ബി.ജെ.പി. പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പശ്ചിമബംഗാളിലെ അസന്‍സോളില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പവന് സിങ്ങിനെ മാറ്റിയിരുന്നു. പിന്നാലെ ബിഹാറിലെ കാരാകാട് മണ്ഡലത്തില്‍ മുന്‍കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്മോര്‍ച്ച അധ്യക്ഷനുമായ ഉപേന്ദ്ര കുശ്വാഹയ്ക്കെതിരെ സ്വതന്ത്രനായി പത്രിക നല്‍കുകയായിരുന്നു.
അസന്‍ സോളില്‍ പവന് സിങ്ങിനെ സ്ഥാനാര്‍ഥിയായതിന് പിന്നാലെ പ്രതിപക്ഷം വലിയ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പവന് സിങ്ങിന്റെ പാട്ടുകളിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെ അദ്ദേഹത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ബി.ജെ.പി. മാറ്റി നിര്‍ത്തി.
സ്വതന്ത്രനായി മത്സരിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ട് പവന് സിങ് ആര്.ജെ.ഡിയെ സമീപിച്ചിരുന്നു. എന്നാല്‍, ആവശ്യം ആര്.ജെ.ഡി. തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ മത്സരിക്കാന്‍ തീരുമാനിച്ചത്. നേരത്തെ പവന് സിങ്ങിന്റെ അമ്മയും മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. അവസാനഘട്ടത്തില്‍ ജൂണ്‍ ഒന്നിനാണ് കാരാകാടില്‍ വോട്ടെടുപ്പ്.
Content Highlights: BJP expels Bhojpuri actor Pawan Singh for contesting against NDA candidate
Published: 22 May 2024, 11:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented