പട്‌ന: ഇന്ത്യയുടെ റെയില്‍വേ മന്ത്രി റെയില്‍വേ സ്റ്റേഷനില്‍വെച്ച് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് ബിഹാറിലെ സമസ്തിപുരില്‍ വച്ചാണ്. 1975- ലായിരുന്നു രാജ്യം ഞെട്ടിയ സംഭവം. 

To advertise here,

സമസ്തിപുരില്‍നിന്ന് ദര്‍ഭംഗയിലേക്കുള്ള ബ്രോഡ് ഗേജ് പാത തുറക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അന്നത്തെ റെയില്‍വേ മന്ത്രി എല്‍.എന്‍. മിശ്രയാണ് വേദിയില്‍ ബോംബ് പൊട്ടി കൊല്ലപ്പെട്ടത്.  

അന്ന് ജയിലില്‍ ആയിരുന്ന ഒരു മതനേതാവിനെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി അയാളുടെ അനുയായികളാണ് സ്‌ഫോടനം നടത്തിയതെന്ന് പിന്നീട് കണ്ടെത്തി. 39 വര്‍ഷം നീണ്ട വിചാരണയ്ക്കുശേഷം കേസിലെ മൂന്ന് പ്രതികളെ 2014 ജീവപര്യന്തം തടവിന് ശിക്ഷിച്ചു.