തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വൈഷ്ണ സുരേഷ് മത്സരിക്കും. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് തീരുമാനമെടുത്തത്. വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ 27-ാം വാർഡ്, മുട്ടട പാർട്ട് നമ്പർ 5-ലെ വോട്ടർ പട്ടികയിൽ പുനസ്ഥാപിക്കാൻ കമ്മിഷൻ ഉത്തരവിട്ടു.
ഇന്നു തന്നെ പേര് പുനസ്ഥാപിച്ച് കമ്മിഷനെ അറിയിക്കണമെന്നും നിർദേശമുണ്ട്. കോർപ്പറേഷൻ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫീസർക്കാണ് നിർദേശം നൽകിയത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരില്ലാതെ വന്നതോടെയാണ് സ്ഥാനാർഥിത്വം പ്രതിസന്ധിയിലായത്. കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്ന നിലയിലാണ് ഐടി ജീവനക്കാരിയായ വൈഷ്ണയെ കോൺഗ്രസ് അവതരിപ്പിച്ചത്. കോർപ്പറേഷൻ പരിധിയിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ മത്സരിക്കാൻ കഴിയൂ. ഇതോടെ സ്ഥാനാർഥിയെ മാറ്റി നിശ്ചയിക്കേണ്ട അവസ്ഥയിലായിരുന്നു കോൺഗ്രസ് നേതൃത്വം.
വോട്ടർ പട്ടികയിൽ പേരുചേർക്കാൻ നൽകിയ വിലാസത്തിലെ തെറ്റു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പട്ടികയിൽനിന്ന് പേര് നീക്കിയത്. വൈഷ്ണയുടെ വിലാസം ശരിയല്ലെന്നും പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം കമ്മിഷന് നേരത്തേ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈഷ്ണയെ കമ്മിഷൻ ഹിയറിങ്ങിനു വിളിപ്പിച്ചിരുന്നു. ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചെങ്കിലും അന്തിമ വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കുകയായിരുന്നു.
വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടിയ സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ ഹിയറിങ് നടത്തിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാനാണ് വൈഷ്ണയുടെയും പരാതിക്കാരന്റെയും വാദങ്ങൾ കേട്ടത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന്റെയും വാദങ്ങൾ കേട്ടു. ബുധനാഴ്ച ഇതുസംബന്ധിച്ച് അന്തിമതീരുമാനം അറിയിക്കാമെന്ന് കക്ഷികളെ കമ്മിഷൻ അറിയിച്ചിരുന്നു.
Content Highlights: Congress candidate Vaishna Suresh`s nomination in Thiruvananthapuram is back on track after the voter list issue is resolved. Learn more about this crucial development.
Published: 19 Nov 2025, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented