കാട്ടാക്കട: പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയുമായി ചരിത്രമെഴുതിയ ത്രേസ്യാമ്മ ആന്റണിയുടെ വഴിയെ റിട്ട. പോലീസുകാരനായ ഭർത്താവ് കെ.ജയചന്ദ്രനും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്നു. ഭാര്യ സെക്രട്ടറിയായിരുന്ന പൂവച്ചൽ പഞ്ചായത്തിലെ മൈലോട്ടുമൂഴി വാർഡിൽ സിപിഎം പ്രതിനിധിയായാണ് കെ.ജയചന്ദ്രൻ ആദ്യ അങ്കത്തിനിറങ്ങുന്നത്. ഒരേ കാലയളവിൽ എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി പിന്നാലെ സർക്കാർ സർവീസിലെത്തിയവരാണ് രണ്ടുപേരും.
15 വർഷം മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഗൺമാനായിരുന്നു ജയചന്ദ്രൻ. ത്രേസ്യാമ്മ ആൻറണി 1997-2000ൽ അമ്പൂരി പഞ്ചായത്ത് പ്രസിഡന്റും തുടർന്ന് അംഗവുമായി. 2003-ൽ അമ്പൂരി പഞ്ചായത്തിലെ അംഗത്വം രാജിവെച്ചാണ് പഞ്ചായത്ത് സെക്രട്ടറിയായി സർക്കാർ സർവീസിലെത്തുന്നത്. എസ്ഐയായി പോലീസ് ട്രെയിനിങ് കോളേജിൽനിന്നാണ് ജയചന്ദ്രൻ വിരമിച്ചത്.
ഇപ്പോൾ തദ്ദേശവകുപ്പിൽ ജോയിൻറ് ഡയറക്ടർ(ചീഫ് രജിസ്ട്രാർ) ആണ് ത്രേസ്യാമ്മ ആൻറണി. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ 1990-91ൽ ജയചന്ദ്രൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നപ്പോൾ അതേ യൂണിയനിൽ വൈസ് ചെയർമാനായിരുന്നു ത്രേസ്യാമ്മ ആൻറണി.
Content Highlights: former police officer enters local politics, following in his wife`s footsteps as a former Panchayat President and Secretary
Published: 16 Nov 2025, 08:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented