പാലാ: പാല നഗരസഭ ഭരണം എൽഡിഎഫ് നഷ്ടമായേക്കും. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ നഷ്ടപ്പെട്ടുപോയ പാലാ നഗരസഭയുടെ ഭരണം യു.ഡി.എഫിന് അവർ പിന്തുണയ്ക്കുന്ന സ്വതന്ത്രരുടെ പിന്തുണയോടെ തിരികെ പിടിക്കാം. 26 വാർഡുകളുള്ള പാലാ നഗരസഭയിൽ 12 സീറ്റുകളിൽ മുന്നിലെത്തി എൽഡിഎഫാണ് എറ്റവും വലിയ മുന്നണി. എന്നാൽ പത്ത് സീറ്റുകളിൽ വിജയിച്ച യുഡിഎഫിന് അവർ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലെത്താം. ഇവിടെ വിജയിച്ച ഒരു സ്വതന്ത്ര സ്ഥാനാർഥിയും നിർണായകമാകും.

To advertise here,

സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയയും ബിനുവിന്റെ സഹോദരൻ ബിജുവും വിജയിച്ചിരുന്നു. ഈ മൂന്ന് വാർഡുകളിലും യുഡിഎഫിന് സ്ഥനാർഥികളുണ്ടായിരുന്നില്ല. മൂന്നു വാർഡുകളിലും ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. ഇവർ യുഡിഎഫിനെ പിന്തുണച്ചേക്കും. ഈ സാഹചത്തിൽ ബിനു പുളിക്കക്കണ്ടം നഗരസഭാധ്യക്ഷ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനും സാധ്യതയുണ്ട്.

ജോസ് കെ.മാണിയെ പരസ്യമായി വിമർശിച്ചിരുന്ന ബിനുവിന് കേരള കോൺഗ്രസിന്റെ സമ്മർദംമൂലം ചെയർമാൻ സ്ഥാനം നൽകാൻ സിപിഎം തയ്യാറായില്ല. ഇക്കുറി വീണ്ടും സ്വതന്ത്രനായി രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ തവണ എൽഡിഎഫ് 17 വാർഡുകളിലാണ് വിജയിച്ച് ഭരണം പിടിച്ചെടുത്തത്.