കോട്ടയം: തദ്ദേശ സ്വയംഭരണ തിരിഞ്ഞെടുപ്പിൽ വിജയിച്ച് ഒരു കുടുംബത്തിലെ രണ്ട് പേർ. രണ്ട് ജില്ലകളിലെ രണ്ട് വ്യത്യസ്ത മുൻസിപാലിറ്റികളിലേക്കാണ് ചന്ദ്രമതി അമ്മയും മരുമകൻ എസ്. ഗോപകുമാറും തിരഞ്ഞെടുക്കപ്പെട്ടത്. ഹരിപ്പാട് മുൻസിപ്പാലിറ്റിയിൽനിന്ന് ചന്ദ്രമതി അമ്മ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മകളുടെ ഭർത്താവ് എസ് ഗോപകുമാർ കോട്ടയം മുൻസിപ്പാലിറ്റിയിൽ നിന്നാണ് വിജയിച്ചു കയറിയത്. രണ്ട് പേരും കോൺഗ്രസ് ടിക്കറ്റിലാണ് ജനവിധി തേടിയത്.
ഹരിപ്പാട് മുൻസിപ്പാലിറ്റി 24-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സുധാമണി വി.കെയെ അഞ്ച് വോട്ടുകൾക്കാണ് ചന്ദ്രവല്ലിയമ്മ തോൽപ്പിച്ചത്. അതേ സമയം കോട്ടയം നഗരസഭ കത്ത്രീഡൽ വാർഡിൽ സിപിഎമ്മിന്റെ അബ്ദുൾ സലീമിനെ 133 വോട്ടുകൾക്കാണ് എസ്. ഗോപകുമാർ പിന്നിലാക്കിയത്. കോട്ടയം നഗരസഭയിൽ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുള്ളയാളാണ് ഗോപകുമാർ. ഇരുവരും മുമ്പും കൗൺസിലർമാരായിരുന്നു.
കോട്ടയത്ത് 53 അംഗസഭയിൽ 31 എണ്ണത്തിൽ വിജയിച്ചാണ് യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചത്. എൽഡിഎഫ് 15 സീറ്റിൽ വിജയിച്ചപ്പോൾ ആറ് സീറ്റിൽ ബിജെപിയും വിജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു.
Published: 14 Dec 2025, 11:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented