കോട്ടയം: കോട്ടയം നഗരസഭയിൽ കേവല ഭൂരിപക്ഷത്തോടെ വീണ്ടും ഭരണത്തിലേറി യുഡിഎഫ്. കഴിഞ്ഞ തവണ ഭൂരിപക്ഷം നഷ്ടമായതിന് ശേഷം കോൺഗ്രസ് സ്വതന്ത്രയുടെ പിന്തുണയോടെയും ഭാഗ്യത്തിന്റെ പിൻബലത്തിലും പിടിച്ച ഭരണമാണ് ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് നിലർത്തിയത്. 53 അംഗസഭയിൽ 31 എണ്ണത്തിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് 15 സീറ്റിൽ വിജയിച്ചപ്പോൾ ആറ് സീറ്റിൽ ബിജെപിയും വിജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു.

To advertise here,

2020-ൽ ഫലം വന്നപ്പോൾ 52-അംഗ നഗരസഭയിൽ സ്വതന്ത്രൻ ഉൾപ്പെടെ എൽഡിഎഫ് 22 സീറ്റും യുഡിഎഫ് 21 സീറ്റുമാണ് നേടിയത്. 52-ാം വാർഡിൽ സ്വതന്ത്രയായി മത്സരിച്ച ബിൻസി സെബാസ്റ്റ്യന്റെ പിന്തുണ കൂടി ഉറപ്പാക്കിയാണ് യുഡിഎഫും 22 എന്ന സംഖ്യയിലെത്തിയത്. ഇരുമുന്നണികൾക്കും 22 സീറ്റുകളായതോടെ ടോസ് ചെയ്താണ് യുഡിഎഫ് കസേര സ്വന്തമാക്കിയത്.

കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനവും കൗൺസിൽ അംഗത്വവും രാജിവെച്ചാണ് ഇത്തവണ ബിൻസി സെബാസ്റ്റ്യൻ ജനവിധി തേടിയത്. കഴിഞ്ഞ തവണ സ്വതന്ത്രയായി ജയിച്ച് അധ്യക്ഷയായ ബിൻസി അതേ പദവിയിയിലിരുന്നുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ പ്രതിനിധിയായി മത്സരിച്ചാൽ അയോഗ്യത കൽപ്പി‌ക്കുമെന്ന നിയമോപദേശത്തെത്തുടർന്നാണ് രാജി. ഇത്തവണ 53-ാം വാർഡായ ഗാന്ധിനഗർ സൗത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ’കൈപ്പത്തി’ ചിഹ്നത്തിൽ മത്സരിച്ച് ബിൻസി വിജയിച്ചു. അതേ സമയം എൽഡിഎഫ് ടിക്കറ്റിൽ 48-ാം വാർഡിൽ മത്സരിച്ച ലതിക സുഭാഷ് തോറ്റു.

കോട്ടയം നഗരസഭ ഫലം 

1. അനു ലൂക്കോസ്. UDF
2 റൂബി ജോയി UDF
3 ജോജി കുറത്തിയാടൻ LDF
4 റെജിമോൻ LDF
5. ദിവ്യ സുജിത്ത് - NDA
6 വിനു മോഹൻ NDA
7 ജി രാജേഷ് LDF
8 ഡെയ്സി ജോർജ് UDF
9 പ്രസന്നൻ LDF
10 മഞ്ജു സുധീഷ് LDE
11. ടി.സി. റോയി UDF
12 ജോൺ UDF
13 ഗൗരിശങ്കർ UDF
14 സാലി മാത്യു UDF
15 അൽക ആൻ ജൂലിയസ് UDF
16 ഷിബ പുന്നൻ. UDF
17. പി.സി. ജീന UDF
18. ജോഫി മരിയ ജോൺ UDF
19. ഹരികുമാർ NDA
20. എസ്. ഗോപകുമാർ UDF
21. ലീനാ ജയചന്ദ്രൻ UDF
22..ഓമനക്കുട്ടൻ UDF
23 ഷീജാ അനിൽ LDF
24. ഷിന ബിനു UDF
25. അനിൽ പാലാപ്പറമ്പൻ UDF
26 രാഗിണി സാബു UDF
27 ബി ജൂ എസ്. കുമാർ UDF
28 ധന്യ ഗിരിഷ് UDF
29 റീന ജെയിംസ് LDF
30. പ്രസാദ് UDF
31. സൂസൻ സേവ്യർ UDF
32 രേഷ്മ നിഷാദ് NDA
33. NB ബിനു LDF
34. അലിഷ ജേക്കബ് യുഡിഎഫ്
35 ശങ്കരൻ NDA
36. സനൽ തമ്പി LDF
37 സനിൽ കാണക്കാലിൽ UDF
38 ജിഷാ ജോഷി LDF
39. എം പി സന്തോഷ് കുമാർ UDF
40. ബിന്ദു സന്തോഷ് കുമാർ UDF
41. സി എൻ സത്യനേശൻ LDF
42 ഉനയിസ് പാലപ്പറമ്പിൽ ( സ്വതന്ത്രൻ UDF)
43 ടോം കോര UDF
44 ജിയ ജോൺ LDF
45 ഷീനാ സാബു UDF
46. ബിന്ദു കൊട്ടാരത്തിൽ LDF
47 അനുഷ കൃഷ്ണ UDF
48 സുശീല ഗോപകുമാർ UDF
49. മോൻ ജേക്കബ് UDF
50 തുളസി കെ മേനോൻ - LDF
51 അമ്പിളി ബി- LDF
52 വിമല മുരളി -NDA
53 ബിൻസി സെബാസ്റ്റ്യൻ - UDF