കോട്ടയം: നഗരസഭയിൽ 48-ാം വാർഡിൽ (തിരുനക്കര) എൽ.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാർഥി. കോട്ടയം നഗരസഭയിൽ എൻ.സി.പിയ്ക്ക് വിട്ടുനൽകിയ തിരുനക്കര വാർഡിൽ ലതികാ സുഭാഷ് മത്സരിക്കും. കഴിഞ്ഞ ദിവസം ചേർന്ന മുന്നണി ചർച്ചയിലാണ് എൽഡിഎഫ് തിരുനക്കര വാർഡ് എൻ.സി.പിയ്ക്കു വിട്ടുനൽകിയത്. ഈ വാർഡിലാണ് ഇന്ന് ചേർന്ന എൻ.സി.പി മണ്ഡലം കമ്മിറ്റി യോഗം ലതികാ സുഭാഷിനെ സ്ഥാനാർഥിയായി തീരുമാനിച്ചിരിക്കുന്നത്.
ഇതോടെ തിരഞ്ഞെടുപ്പ് രംഗത്ത് ഔദ്യോഗിക പ്രചാരണത്തിന് തുടക്കമായിട്ടുണ്ട്. നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതികാ സുഭാഷ്. മഹിളാ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചാണ് ലതിക സുഭാഷ് എൻസിപിയിൽ ചേർന്നത്. നേരത്തെ കോട്ടയം നഗരസഭാധ്യക്ഷയായിരുന്നു അവർ.
എൽഡിഎഫ് നേതാക്കളായ അഡ്വ. കെ അനിൽകുമാർ, ടി.സി. ബിനോയ്, രാജീവ് നെല്ലിക്കുന്നേൽ, സിപിഎം ലോക്കൽ സെക്രട്ടറി ജി. രാജീവ്, ബ്രാഞ്ച് സെക്രട്ടറി അനീഷ് കുമാർ, വാർഡ് സെക്രട്ടറി അരുൺ കുമാർ, എൻ സി പി നേതാക്കളായ സാബു മുരിക്കവേലി, ഗ്ളാഡ്സൺ ജേക്കബ്, ബാബു കപ്പക്കാലാ, ജോമി നടുവിലേപ്പറമ്പിൽ, അഡ്വ. രാജഗോപാൽ, അഡ്വ. ജോസ് ചെമ്പഴത്ത്, അഡ്വ. ഐക്ക് മാണി എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.
Published: 13 Nov 2025, 05:06 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented