കോട്ടയം : ഡിസംബർ ഒൻപതിന് ജില്ല തദ്ദേശസാരഥികളെ തിരഞ്ഞെടുക്കാൻ പോളിങ് ബൂത്തിലെത്തുമ്പോൾ വിധിയെഴുതുക 16.29 ലക്ഷം വോട്ടർമാർ. ഇവരിൽ 8.4 ലക്ഷം പേർ സ്ത്രീകളാണ്. പുരുഷൻമാർ 7.79 ലക്ഷവും. 2020-ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനെ ഒപ്പം ചേർത്ത ഇടത് മുന്നണി വലിയ വിജയം നേടിയിരുന്നു. യുഡിഎഫിൽനിന്ന് പുറത്താക്കപ്പെട്ട കേരള കോൺഗ്രസ് എമ്മിനെ സിപിഎം സ്വാഗതം ചെയ്യുകയായിരുന്നു. ആ മാറ്റം യുഡിഎഫിനെ തദ്ദേശത്തിൽ മാത്രമല്ല, നിയസഭാ തിരഞ്ഞെടുപ്പിലും ബാധിച്ചു. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തിയോടെ തിരിച്ചുവരുന്ന യുഡിഎഫിനെയാണ് കണ്ടത്.
കോട്ടയത്ത് രണ്ട് ജില്ലാ കമ്മിറ്റികൾ രൂപവത്കരിച്ച് കൂടുതൽ താഴേത്തട്ടിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച ബിജെപിയും അരയും തലയും മുറുക്കി രംഗത്തുവരുന്നതോടെ കളം കൊഴുക്കും.1611 തദ്ദേശ സ്വയംഭരണ വാർഡുകളാണ് ജില്ലയിൽ. 71 ഗ്രാമപ്പഞ്ചായത്തുകളിൽ വാർഡുകൾ 1223 എണ്ണമാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ വാർഡുകൾ-157 എണ്ണവും. ജില്ലാപഞ്ചായത്തിൽ ഇക്കുറി ഒരു ഡിവിഷൻകൂടി. 23 ആയി. ആറ് നഗരസഭകളിലായി 208 വാർഡുകളുടെ ജനപ്രതിനിധികളെ കണ്ടെത്തണം.
ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളും വാർഡുകളുടെ എണ്ണവും
കുമരകം-16, തിരുവാർപ്പ്-19, ആർപ്പൂക്കര-17, അതിരമ്പുഴ-24, അയ്മനം-21, ചെമ്പ്-16, മറവൻതുരുത്ത്-16, ടിവിപുരം-15, വെച്ചൂർ-14, ഉദയനാപുരം-18, കടുത്തുരുത്തി-20 , കല്ലറ-14, മുളക്കുളം-18, കടപ്ലാമറ്റം-14, മരങ്ങാട്ടുപിള്ളി-15, കാണക്കാരി-17, ഞീഴൂർ-15, തലയോലപ്പറമ്പ്-17, വെള്ളൂർ-17, കുറവിലങ്ങാട്-15, ഉഴവൂർ-14, രാമപുരം-19, മാഞ്ഞൂർ-19, ഭരണങ്ങാനം-14, വെളിയന്നൂർ-14, പൂഞ്ഞാർ-14, പൂഞ്ഞാർ തെക്കേക്കര-15, തലനാട്-14, തലപ്പലം-14, തിടനാട്-16, കരൂർ-17, കൊഴുവനാൽ-14, കടനാട്-15, മീനച്ചിൽ-14, മുത്തോലി-14, മേലുകാവ്-14, മൂന്നിലവ്-14, അകലക്കുന്നം-15, എലിക്കുളം-17, കൂരോപ്പട-19, പാമ്പാടി-21, പള്ളിക്കത്തോട്-15, മണർകാട്-19, തലയാഴം-16, നീണ്ടൂർ-15, തീക്കോയി-14, കിടങ്ങൂർ-16, മീനടം-14, മാടപ്പള്ളി-22, പായിപ്പാട്-17, തൃക്കൊടിത്താനം-22, വാകത്താനം-21, വാഴപ്പള്ളി-22, ചിറക്കടവ്-22, കങ്ങഴ-16, നെടുംകുന്നം-16, വെള്ളാവൂർ-14, വാഴൂർ-18, കറുകച്ചാൽ-17, മണിമല-16, എരുമേലി-24, കാഞ്ഞിരപ്പള്ളി-24, മുണ്ടക്കയം-23, കൂട്ടിക്കൽ-14, കോരുത്തോട്-14, പാറത്തോട്-21, കുറിച്ചി-22, പനച്ചിക്കാട്-24, പുതുപ്പള്ളി-19, വിജയപുരം-20, അയർക്കുന്നം-21.
Published: 11 Nov 2025, 03:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented