കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സിപിഐക്ക് അതൃപ്തി. നിലവിൽ ലഭിച്ച രണ്ട് സീറ്റുകൾ കൂടാതെ 20-ാം വാർഡുകൂടി വേണമെന്നാണ് സിപിഐയുടെ ആവശ്യം. എൽഡിഎഫ് സ്ഥാനാർഥിപട്ടിക ഫോട്ടോസഹിതം പ്രഖ്യാപിച്ചെങ്കിലും സിപിഐ ഇതിനെ അംഗീകരിക്കുന്നില്ല. സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ലെന്ന് സിപിഐ ലോക്കൽ സെക്രട്ടറി സിജോ പ്ലാത്തോട്ടം പറഞ്ഞു.

To advertise here,

നിലവിലെ സ്ഥാനാർഥിപ്പട്ടിക സിപിഐ അംഗീകരിച്ചിട്ടില്ല. മുമ്പ്‌ സിപിഐ മത്സരിച്ചിരുന്ന 20-ാംവാർഡ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സിജോ പറയുന്നു. നിലവിൽ 21, 23 വാർഡുകളാണ് സിപിഐക്ക്‌ നൽകിയിട്ടുള്ളത്. എൽഡിഎഫ് പുറത്തുവിട്ട സ്ഥാനാർഥിപ്പട്ടിക പ്രകാരം 20-ാം വാർഡിൽ സിപിഎം സ്വതന്ത്രയായി ജാസ്മിൻ മാത്യുവിന്റെ പേരാണുള്ളത്. എന്നാൽ, സ്ഥാനാർഥി നിർണയം പൂർത്തിയായെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

നാല് വാർഡുകൾ ചോദിച്ച സിപിഐക്ക് രണ്ട് വാർഡുകൾ നൽകിയെന്നും സിപിഎം നേതൃത്വം പറയുന്നു. 24 വാർഡുകളിൽ യുഡിഎഫ് 23 വാർഡുകളിലും സ്ഥാനാർഥി നിർണയം പൂർത്തിയായെങ്കിലും 21-ാം വാർഡിൽ കോൺഗ്രസ് കേരള കോൺഗ്രസ് തർക്കം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടിട്ടില്ല. എന്നാൽ, മറ്റു വാർഡുകളിൽ സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചു.

പാറത്തോട് പഞ്ചായത്തിൽ എൽഡിഎഫിന് സ്ഥാനാർഥികളായി

1. സരിത പ്രസാദ് (സിപിഐ), 2. വിഭന്യ വിജയൻ (സിപിഎം), 3. കെ.പി. സുജീലൻ (കേരള കോൺഗ്രസ് -എം), 4. വിജയമ്മ വിജയലാൽ (സിപിഐ). 5. ഡയസ് കോക്കാട്ട് (കേരള കോൺഗ്രസ് എം), 6. ടിന്റു തോമസ് (കെസിഎം), 7. അന്നമ്മ വർഗീസ് (സിപിഎം), 8. രജനി രാജേഷ് (സിപിഐ), 9. യമുന ശ്രീധരൻ (സിപിഎം), 10. മാർട്ടിൻ തോമസ് ( സിപിഎം), 11.ഫിലോ ടോമി (കേരള കോൺഗ്രസ് -എം), 12. കെ.കെ. നിഷാമോൾ (സിപിഎം), 13. സിജോ സക്കറിയ മോളോപറമ്പിൽ (കേരള കോൺഗ്രസ്-എം), 14. സാജൻ വർഗീസ് (സിപിഎം), 15. സിന്ധു മോഹൻ (സിപിഎം), 16. വി.എം. ഷാജഹാൻ (സിപിഎം), 17. ടി.എം. ഹനീഫ (കേരള കോൺഗ്രസ്- എം), 18. വിൻസന്റ് മാത്യു (കേരള കോൺഗ്രസ്- എം), 19. ഡെയ്‌സി ജോർജ്കുട്ടി (കേരള കോൺഗ്രസ്- എം), 20. അനീഷ നൗഫൽ (സിപിഎം), 21. കെ.എ. അബ്ദുൽ അസീസ് (കേരള കോൺഗ്രസ്- എം).

വിമതപ്രവർത്തനം നടത്തിയാൽ പുറത്തെന്ന് കേരള കോൺഗ്രസ് (എം)

മുന്നണിമര്യാദ ലംഘിച്ച് വിമത പ്രവർത്തനം നടത്തുന്നവർ കേരള കോൺഗ്രസ് എമ്മിൽ ഉണ്ടാകില്ലെന്ന് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. എലിക്കുളം ഒന്നാം വാർഡിൽ മുൻടേമിൽ കേരള കോൺഗ്രസ് (എം) അംഗമായി വിജയിച്ച സിനി ജോയി ഇത്തവണ മൂന്നാം വാർഡിൽ യുഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്നുണ്ട്. ഇവരെ പാർട്ടിയിൽനിന്ന് നേരത്തേതന്നെ പുറത്താക്കിയിരുന്നുവെന്ന് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം സാജൻ തൊടുക പറഞ്ഞു.

വനിതാ കേരള കോൺഗ്രസ് (എം) എലിക്കുളം മണ്ഡലം പ്രസിഡന്റായിരുന്ന സിനി ജോയിക്ക് പകരം ആ സ്ഥാനത്തേക്ക് പാർട്ടി കഴിഞ്ഞ മാസം തന്നെ മറ്റൊരാളെ നിയോഗിച്ചിരുന്നു. എൽഡിഎഫിന്റെ ചട്ടക്കൂടിൽ നിൽക്കാത്തവർ പാർട്ടിക്കുള്ളിലുണ്ടാകില്ലെന്നാണ് മണ്ഡലം നേതൃത്വം വിശദീകരിക്കുന്നത്. ഏഴാംവാർഡിൽ കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയംഗമായ ആൾ മത്സരരംഗത്തുണ്ടാകുമെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. പിന്മാറുന്നില്ലെങ്കിൽ ഇദ്ദേഹത്തിനെതിരേയും നടപടി ഉണ്ടാകുമെന്നാണ് സൂചന.

എലിക്കുളത്ത് എൽഡിഎഫ് സ്ഥാനാർഥിപ്പട്ടികയായി

എലിക്കുളം പഞ്ചായത്തിൽ എൽഡിഎഫിൽ സിപിഎം, കേരള കോൺഗ്രസ് (എം) പാർട്ടികൾ ഏഴുവീതം വാർഡുകളിൽ മത്സരിക്കും. സിപിഐ രണ്ടുസീറ്റിലും ജനാധിപത്യ കേരള കോൺഗ്രസ് ഒരു വാർഡിലും മത്സരിക്കും. 17 വാർഡുകളാണുള്ളത്. മുഴുവൻ വാർഡുകളിലെയും സ്ഥാനാർഥികളെ ഇടതുമുന്നണി പ്രഖ്യാപിച്ചു. കേരളകോൺഗ്രസ്(എം) സ്ഥാനാർഥികൾ- വാർഡ് ഒന്ന്: സുധാമണി കുറുമാക്കൽ, രണ്ട്: എം.എസ്. മനു മുടവനാൽ, മൂന്ന്: ജാൻസി ബേബി ആയില്യക്കുന്നേൽ, അഞ്ച്: വിൽസൺ പതിപ്പള്ളിയിൽ, 11: തോമസുകുട്ടി വട്ടക്കാട്ട്, 16: ബിൻസി ജോബി കൊച്ചുപുരയ്ക്കൽ, 17: റാണി ബിൻസ് തൊടുകയിൽ. സിപിഎം സ്ഥാനാർഥികൾ- വാർഡ് നാല്: ജിമ്മി ജോസ്, ആറ്: സി. മനോജ്, എട്ട്: സൂര്യമോൾ, ഒൻപത്: ബിന്ദു പൂവേലി, 10: അനിത മുണ്ടയ്ക്കൽ, 12: തുളസി സാബു, 15: എം.ജി. മധുസൂദനൻ. സിപിഐ-വാർഡ് 13: സുജാതദേവി, 14: കെ.കെ. രവീന്ദ്രൻ. ജനാധിപത്യ കേരളകോൺഗ്രസ് വാർഡ് ഏഴ്: ഷേർളി അന്ത്യാംകുളം.