കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തിലെ സിപിഐ സ്‌ഥാനാർഥിയായി ചടയമംഗലം മുൻ എംഎൽഎയും മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയുമായ ആർ. ലതാദേവി. ചടയമംഗലം ഡിവിഷനിൽ നിന്നാകും ലതാദേവി മത്സരിക്കുക. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗമാണ്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് ലതാദേവിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനമുണ്ടായത്. സിപിഐ ചടയമംഗലം മണ്ഡലം സെക്രട്ടറിയുടെ ചുമതലയും ലതാദേവിയാണ് വഹിക്കുന്നത്.

To advertise here,