കണ്ണൂർ: കോർപ്പറേഷൻ 28-ാം ഡിവിഷനായ താഴെചൊവ്വയിലെ എൽഡിഎഫ് സ്ഥാനാർഥി ഇ. സുനിലയ്ക്ക് ഇരട്ടവോട്ടെന്ന് പരാതി. ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി എ. സോജത്തിന്റെ ഡിവിഷൻ കൺവീനർ ടി.കെ. ഷൈജുവാണ് ഇതുസംബന്ധിച്ച് കളക്ടർക്ക് പരാതി നൽകിയത്.
എൽഡിഎഫ് സ്ഥാനാർഥിക്ക് 28-ാം ഡിവിഷനിലെ വോട്ട് കൂടാതെ 30-ാം ഡിവിഷനിൽ ഭാഗം നമ്പർ രണ്ടിൽ ക്രമനമ്പർ 1042 ആയി മറ്റൊരുവോട്ട് കൂടിയുണ്ടെന്നാണ് പരാതിയിലുള്ളത്. ഇത് തിരഞ്ഞെടുപ്പ് നിയമവും ചട്ടവും അനുസരിച്ച് നിയമവിരുദ്ധമായതിനാൽ സ്ഥാനാർഥിയെ അയോഗ്യയാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
താഴെചൊവ്വയിൽ സ്ഥിരതാമസം തുടങ്ങിയിട്ട് 25 വർഷമായെന്ന് എൽഡിഎഫ് സ്ഥാനാർഥി സുനില പറഞ്ഞു. തിലാന്നൂരിലുള്ള വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. അങ്ങോട്ട് പോകാറില്ല.
ഇതുവരെ ഇരട്ട വോട്ട് ചെയ്തിട്ടില്ല. സൂക്ഷ്മപരിശോധനയുടെ സമയത്ത് ഉന്നയിക്കാത്ത പരാതിയാണിത് -സുനില പറഞ്ഞു.
Content Highlights: kannur election candidate double vote allegation
Published: 04 Dec 2025, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented