തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ ആറാം വാർഡാണ് മുണ്ടൻമുടി. ഇവിടെ മത്സരിക്കുന്ന എൻഡിഎ സ്വതന്ത്രൻ സാബു എബ്രാഹാമിന് ലഭിച്ച ചിഹ്നം ആപ്പിളാണ്. ഈ വാർഡുൾപ്പെട്ട ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം ഡിവിഷനിൽ മത്സരിക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുജാ അജേഷിനും അനുവദിച്ച ചിഹ്നം ആപ്പിൾ തന്നെ. അതിനാൽ ഇവിടത്തെ വോട്ടെടുപ്പിൽ പ്രായമായവർക്ക് ആശയക്കുഴപ്പമുണ്ടാകുമോ എന്നാണ് ആശങ്ക.

To advertise here,

ബ്ലോക്ക് ഡിവിഷലും പഞ്ചായത്ത് വാർഡിലും വോട്ട് ചെയ്യുന്നത് വെവ്വേറെ വോട്ടിങ് യന്ത്രങ്ങളിലാണ്. രണ്ട് യന്ത്രങ്ങളിലാണെങ്കിലും വ്യത്യസ്ത മുന്നണി സ്ഥാനാർഥികൾക്ക് ഒരേ ചിഹ്നം വരുന്നത് പ്രായമായവർക്കും കന്നി വോട്ടുകാർക്കും ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ.