തൊടുപുഴ: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം തള്ളി പിജെ ജോസഫ്. കോൺഗ്രസ് നേതാക്കളുടെ ക്ഷണം ഗൗരവകരമായി തോന്നുന്നില്ലെന്നും യുഡിഎഫിൽ അവർ വേണമെന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. കേരള കോൺഗ്രസ് എം ഇല്ലാതെയല്ലേ യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചതെന്നും ഈ മുന്നേറ്റം തുടരാൻ അവരുടെ ആവശ്യമില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

To advertise here,

നിലവിൽ കേരള കോൺഗ്രസ് എമ്മിൻ്റെ പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയാണ്. ഇടതുമുന്നണിയിൽ‍ പ്രതികരിക്കാനുള്ള അവകാശം പോലും അവർക്ക് ലഭിക്കുന്നില്ല. സ്വർണപ്പാളി കവർച്ചയിൽ ഉൾപ്പെടെ അവർ മൂകസാക്ഷികളാണ്. എൽഡിഎഫിൽ അവർക്ക് പ്രസക്തിയില്ല. ജോസഫ് വിമർശിച്ചു.

അതേസമയം, യുഡിഎഫിലെ ഐക്യം കുറച്ചുകൂടി ശരിയാകാൻ ഉണ്ടെന്നും കോൺഗ്രസിനുള്ളിലെ ഐക്യത്തിന് എന്തെങ്കിലും കുറവുണ്ടെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.