തൊടുപുഴ: കേരള കോൺഗ്രസ് (എം) വിഭാഗത്തെ പരിഹസിച്ച് പി.ജെ. ജോസഫ് എംഎൽഎ. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മാണി വിഭാഗത്തിന്റെ പ്രസക്തി ഇല്ലാതാകുമെന്നും ഇവരുടെ അവസ്ഥ കൊഴിഞ്ഞു വീഴുന്ന ഇലകൾക്ക് സമാനമാകുമെന്നും ജോസഫ് പറഞ്ഞു.

To advertise here,

ഇലയുടെ ആയുസ്സ് എത്രയാണെന്ന് ചോദ്യരൂപേണ ചോദിച്ച ശേഷം ഈ ഇലക്ഷൻ കഴിയുമ്പോൾ ഇതെല്ലാം കൊഴിഞ്ഞു വീഴുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം പരിഹരിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്നും ആഭ്യന്തര തർക്കങ്ങൾ തിരഞ്ഞെടുപ്പു വിജയത്തെ ബാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.