
പച്ചക്കാനം എസ്റ്റേറ്റിലെ ജീവനക്കാരനായ സിൽവസ്റ്റർ വോട്ട് ചെയ്യുന്നു
കുമളി: വിസ്തീർണത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് വാർഡുകളിലൊന്നായ മുല്ലപ്പെരിയാറിലെ കുഞ്ഞൻ ബൂത്തായ പച്ചക്കാനത്ത് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത് ഒരാൾമാത്രം. പച്ചക്കാനം എസ്റ്റേറ്റിലെ ജീവനക്കാരനായ സിൽവസ്റ്റർ. 29 വോട്ടർമാരുള്ള ഈ ബൂത്തിൽ 16 പുരുഷൻമാർക്കും 13 സ്ത്രീകൾക്കുമാണ് വോട്ടുണ്ടായിരുന്നത്. കുമളി പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡായ മുല്ലപ്പെരിയാറിലെ രണ്ടാംനമ്പർ ബൂത്തായ പച്ചക്കാനം പെരിയാർ കടുവസങ്കേതത്തിനുള്ളിലാണ്. 35 കിലോമീറ്റർ യാത്രചെയ്താലേ കുമളിയിൽനിന്ന് ഇവിടെ എത്താൻ കഴിയൂ. 2020-ലെ തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇവിടെ വൈദ്യുതിയും വെള്ളവും എത്തിച്ചിരുന്നു. എന്നാൽ, ഇപ്പോഴും, മൊബൈൽ നെറ്റ്‌വർക്ക് പേരിനുപോലുമില്ല. മന്നാൻ വിഭാഗത്തിൽപ്പെട്ടവരാണ് ഇവിടെ താമസിക്കുന്നവരിൽ ഭൂരിപക്ഷവും. രണ്ടുപോലീസുകാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരാണ് പോളിങ് ബൂത്തിൽ ഉണ്ടായിരുന്നത്.
Content Highlights: Pachakanam, a remote polling booth in Mullaperiyar, Kerala, where only one vote was cast.
Published: 10 Dec 2025, 08:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented