
ഇടുക്കി ജില്ലാ വികസന സപ്ലിമെന്റിന്റെയും എൽഡിഎഫ് പ്രകടന പത്രികയുടെയും പ്രകാശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർവഹിക്കുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം മുഹമ്മദ് ഫൈസൽ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ എന്നിവർ സമീപം
തൊടുപുഴ: യുഡിഎഫിലെ പ്രത്യേകിച്ച് ലീഗിന്റെയും കോൺഗ്രസിന്റെയും ആശയസംഹിതയുടെ നേതൃപദവിയിലേക്ക് ജമാ അത്തെ ഇസ്ലാമിയും എസ്‍ഡിപിഐയും നയിക്കപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തൊടുപുഴയിൽ ഇടുക്കി ജില്ലാ വികസനസപ്ലിമെന്റും എൽഡിഎഫ് പ്രകടന പത്രികയുടെയും പ്രകാശനവും തൊടുപുഴ നഗരസഭ എൽഡിഎഫ് സ്ഥാനാർഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു.
മന്ത്രി റോഷി അഗസ്റ്റിന് നൽകി പ്രകടന പത്രിക പ്രകാശിപ്പിച്ചു. എൽഡിഎഫ് തൊടുപുഴ നഗരസഭ പ്രസിഡന്റ് മുഹമ്മദ് അഫ്‌സൽ അധ്യക്ഷനായി. സിപിഎം തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആർ. സോമൻ, ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ് എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം മുഹമ്മദ് ഫൈസൽ, കേരള കോൺഗ്രസ്(എം) ഉന്നതാധികാര സമിതിയംഗം കെ.ഐ. ആന്റണി, ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ തുടങ്ങിയവർ പങ്കെടുത്തു. തൊടുപുഴ നഗരസഭയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ മന്ത്രി റോഷി അഗസ്റ്റിൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
Content Highlights: CPM`s MV Govindan alleges Jamaat-e-Islami and SDPI are dictating UDF`s ideology. Read more about his statements from Thodupuzha.
Published: 27 Nov 2025, 07:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented