കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി എൽസി ജോർജിന്റെ പത്രിക തള്ളിയതിനെതിരേ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസ്സമതിച്ച് ഹൈക്കോടതി. എൽസി ജോർജിന് വേണമെങ്കിൽ തിരഞ്ഞെടുപ്പ് ഹർജി നൽകാമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ ഈ നടപടികളിലേക്ക് പോകാനാവൂ.
യുഡിഎഫിന്റെ ഉറച്ച ഡിവിഷനെന്ന് കരുതപ്പെടുന്ന ഒന്നാണ് കടമക്കുടി. പത്രിക തളളിയത് മൂലം ഒരു ഡിവിഷൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് യുഡിഎഫ്. ഡമ്മി സ്ഥാനാർഥിയായി ആരും പത്രിക നൽകാത്തതിനാൽ തന്നെ നിലവിൽ സ്ഥാനാർഥി ഇല്ലാത്ത അവസ്ഥയിലാണ് യുഡിഎഫ്. ഇവിടെ ഇനി സിപിഎമ്മും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാകും നടക്കുക.
കഴിഞ്ഞ ദിവസമാണ് നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എൽസി ജോർജിന്റെ തിരഞ്ഞെടുപ്പ് പത്രിക തള്ളുന്നത്. എൽസിക്ക് പിന്തുണ നൽകിയത് കടമക്കുടി ഡിവിഷന് പുറത്ത് നിന്നുളള ആളായതിനാലായിരുന്നു പത്രിക തളളിയത്. എന്നാൽ ഉദ്യോഗസ്ഥർ രാഷ്ട്രീയ ഉദ്ദേശത്തോടെ ഇടപെട്ടുവെന്നായിരുന്നു യുഡിഎഫിന്റെ ആക്ഷേപം.
നാമനിർദേശപത്രിക നൽകിയപ്പോൾ ഈ അപാകം ചൂണ്ടിക്കാട്ടാതെ പിന്നീട് തർക്കം ഉന്നയിച്ചത് തെറ്റാണെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. മാത്രമല്ല, നാമനിർദേശപത്രിക സ്വീകരിക്കാനുള്ള അവസാന ദിവസമായ നവംബർ 21-ന് ഉച്ചകഴിഞ്ഞ് 2.50-ന് മറ്റൊരു പത്രികകൂടി നൽകാനായി എത്തിയെങ്കിലും സ്വീകരിച്ചുമില്ല.
അതിനാൽ നാമനിർദേശപത്രിക സ്വീകരിക്കാൻ ഉത്തരവിടണമെന്നും ഹർജിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൽസി ജോർജിന്റെ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
Content Highlights: Kerala High Court dismisses UDF candidate elsie george`s plea after her nomination rejection. Kadmakudi division now sees direct fight between CPM and BJP. Know more.
Published: 25 Nov 2025, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented