കൊച്ചി: കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് തരംഗം. കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കോർപ്പറേഷൻ യുഡിഎഫ് തിരിച്ചുപിടിച്ചു. വിമതരെ കൊണ്ട് പൊറുതിമുട്ടിയെ കൊച്ചിയിൽ എല്ലാ പ്രതിസന്ധികളും മറികടന്നാണ് കോൺഗ്രസിന്റെ വമ്പൻ വിജയം.

To advertise here,

76 വാർഡുകളിൽ 45 വാർഡുകളിലാണ് യുഡിഎഫ് മുന്നേറ്റം. എൽഡിഎഫ് 24 ഇടത്തും അഞ്ചിടത്ത് എൻഡിഎയുമാണ് മുന്നിട്ടുനിൽക്കുന്നത്.

2020-ൽ കോൺഗ്രസ് വിമതരുടെ പിന്തുണയോടെയായിരുന്നു എൽഡിഎഫ് കൊച്ചി കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത്. എൽഡിഎഫ് 34, യുഡിഎഫ് 31, എൻഡിഎ അഞ്ച്, സ്വതന്ത്രർ നാല് എന്നിങ്ങനെയായിരുന്നു കക്ഷി നില.