കൊച്ചി: കൊച്ചി മേയറായി ലത്തീൻ സമുദായ അംഗത്തെ നിയമിക്കണമെന്ന ആവശ്യവുമായി ലത്തീൻ സഭ. ജയിച്ചുവന്നവരിൽ നിരവധി ലത്തീൻ സമുദായ അംഗങ്ങളുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു ആവശ്യം നേതാക്കളെ അറിയിച്ചതെന്ന് കേരള റീജിയണൽ ലത്തീൻ കൗൺസിൽ വ്യക്തമാക്കി.

To advertise here,

വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിച്ച കൊച്ചി കോർപ്പറേഷനിൽ ദീപ്തി മേരി വർഗീസ് മേയറാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഷൈനി മാത്യുവിനെയും പരിഗണിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ലത്തീൻ സഭാംഗമായ ഷൈനിക്ക് അനുകൂലമായാണ് ലത്തീൻ സഭാ നീക്കം. നാലുതവണ വിജയിച്ച മിനിമോളുടെ പേരും മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

കൊച്ചി മേയർ സ്ഥാനത്തിന് വേണ്ടി വലിയ ചരടുവലികളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം, പാർട്ടി നിലപാടിനനുസൃതമായി മേയറാരെന്നതിൽ തീരുമാനമെടുക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കിയത്.