കിഴക്കമ്പലം(കൊച്ചി): കുന്നത്തുനാട് പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. കഴിഞ്ഞ അഞ്ചുവർഷം ഭരിച്ച ട്വന്റി 20 യെ പരാജയപ്പെടുത്താൻ വർഷങ്ങളായി തുടർഭരണത്തിലിരുന്ന യുഡിഎഫ് ശക്തമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സ്ഥിരംസീറ്റുകൾ വനിതാ സംവരണമായി മാറ്റപ്പെട്ടപ്പോൾ നേതാക്കൾക്ക് മത്സരിക്കാൻ കഴിയാതായി. അവിടങ്ങളിൽ പുതുമുഖങ്ങളായ വനിതാ സ്ഥാനാർഥികളെ വിജയിപ്പിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് നേതാക്കൾ.
യുഡിഎഫ് സ്ഥാനാർഥിയാകാൻ പുതുമുഖങ്ങളായ പലരും താത്പര്യപ്പെട്ടുവെങ്കിലും പലർക്കും സീറ്റു നിഷേധിക്കുകയുണ്ടായി ഒടുവിൽ തർക്കം പരിഹരിക്കുന്നതിനുവേണ്ടി ഗ്രൂപ്പുസമവാക്യങ്ങൾ നോക്കേണ്ട സാഹചര്യവുമുണ്ടായി. അതിനാൽ പലർക്കും മത്സരിക്കാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിലുണ്ടായിരുന്ന സീറ്റുതർക്കം നേതാക്കളുടെ ഇടപെടലോടെ പരിഹരിക്കപ്പെട്ടതായാണ് വിവരം.
മുസ്‌ലിം പ്രാതിനിധ്യം കൂടുതലുള്ള വാർഡുകളായ പെരിങ്ങാല നോർത്ത്, പെരിങ്ങാല സെൻട്രൽ, പെരിങ്ങാല സൗത്ത് എന്നീ വാർഡുകളിൽ വെൽഫെയർപാർട്ടി സ്ഥാനാർഥികൾ രംഗത്തുണ്ട്. നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ട്വന്റി 20 യിലെ റോയ് ഔസേഫ് ചിറ്റനാട് വാർഡിലും മുൻ വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ നെസ്സി ഉസ്മാൻ പെരിങ്ങാല സെൻട്രൽ വാർഡിലും.
മുൻ സിപിഎം ലോക്കൽ സെക്രട്ടറി എൻ.വി. രാജപ്പൻ എരുമേലി വാർഡിലും സിപിഐ ലോക്കൽ സെക്രട്ടറി ജിഷാന്ത് പത്മൻ കൈതക്കാട് നോർത്ത് വാർഡിലും മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.എ. മോഹനൻ പറക്കോട് വാർഡിലും മത്സരിക്കുന്നുണ്ട്.
Content Highlights: Intense political battle in Kunnamthunadu! UDF challenges ruling Twenty 20. New faces, strategic alliances, and key candidate battles shape this crucial panchayat election.
Published: 26 Nov 2025, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented