കൊച്ചി: നടന്‍ ദിലീപും ഭാര്യ കാവ്യാമാധവനും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ആലുവ നഗരസഭയിലെ പാലസ് ഡിവിഷനിലെ പോളിങ് ബൂത്തിലാണ് ഇരുവരും വോട്ട്‌ചെയ്തത്. വോട്ട്‌ചെയ്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങള്‍ നടന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

To advertise here,

കഴിഞ്ഞദിവസമാണ് നടിയെ ആക്രമിച്ച കേസില്‍ എട്ടാംപ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ഉള്‍പ്പെടെയാണ് ദിലീപിനെതിരേ ചുമത്തിയിരുന്നത്. എന്നാല്‍, ദിലീപിനെതിരേ ചുമത്തിയ കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി അദ്ദേഹത്തെ വെറുതേവിട്ടത്.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയടക്കമുള്ള ആദ്യ ആറുപ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും.