
എൻ.വി. ചാക്കോയുടെ ചരിത്ര ശേഖരത്തിലുള്ള 1937-ൽ പരിഷ്‌കരിച്ച വോട്ടർപട്ടിക
കോലഞ്ചേരി (കൊച്ചി): വോട്ടർപട്ടിക ശുദ്ധീകരണം 1937-ലും നടന്നിരുന്നതായി ചരിത്രരേഖ. 1937-ൽ വോട്ടർ പട്ടികയുടെ പരിഷ്‌കരിച്ച കോപ്പി തിരുവിതാംകൂർ എംഎൽസി ആയിരുന്ന എൻ.വി. ചാക്കോയുടെ ശേഖരത്തിലുണ്ട്.
തിരുവിതാംകൂറിലെ ശ്രീചിത്ര കൗൺസിലിലേക്ക് മത്സരിച്ചുജയിച്ച അഡ്വ. എൻ.വി. ചാക്കോ വരുംതലമുറയ്ക്ക് കാണുന്നതിനായി ബൈന്റ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള ശേഖരത്തിലാണ് വോട്ടർ പട്ടികയും പട്ടിക ശുദ്ധീകരണവുമുള്ളത്.
അന്ന് ഒരു രൂപ നികുതി അടയ്ക്കുന്നവർക്ക് മാത്രമായിരുന്നു വോട്ടവകാശം. അതിനുമുൻപ് അഞ്ചുരൂപ അടയ്ക്കുന്നവർക്കായിരുന്നു വോട്ട്. ഏറെ സമരങ്ങൾക്കുശേഷമാണ് അത് ഒരു രൂപയായി കുറച്ചത്. പറവൂർ, മൂവാറ്റുപുഴ, ദേവികുളം അടങ്ങുന്ന വിശാലമായ മണ്ഡലമായിരുന്നു എൻ.വി. ചാക്കോയുടേത്.
1937 മുതൽ തിരുവിതാംകൂറിലും ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാച്ചപ്പോൾ 1951 വരെ സ്വതന്ത്ര ഇന്ത്യയിലും അഡ്വ. ചാക്കോ നിയമസഭാ സാമാജികനായിരുന്നു.
എൻ.വി. ചാക്കോയുടെ ബന്ധുവായ പൂത്തൃക്ക നടുവിലെ വീട്ടിൽ ജോജി വർഗീസിന്റെ ശേഖരത്തിൽ നിന്നാണ് വോട്ടർപട്ടിക കണ്ടെടുത്തത്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങൾ പതിച്ച അന്നത്തെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ, തിരുവിതാംകൂർ കലണ്ടർ, പത്രപ്രസ്താവനകൾ, തുടങ്ങി ചരിത്രത്തിലേക്ക് വെളിച്ചം പകരുന്ന അനേകം രേഖകളുണ്ട്.
Content Highlights: Discover a 1937 revised voter list from Travancore, preserved by MLC N.V. Chacko. Learn about historical voting rights and purification processes.
Published: 25 Nov 2025, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented