തൃശ്ശൂര്‍: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെയും ഷാഫി പറമ്പിലിനെയും നിശിതമായി വിമര്‍ശിച്ച് ബി.ജെ.പി. നേതാവ് പത്മജാ വേണുഗോപാല്‍.
വടകരയില്‍ മത്സരിക്കാന്‍ ഷാഫിക്ക് താല്പര്യമുണ്ടായിരുന്നില്ല. യു.ഡി.എഫ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മന്ത്രിയാകാനായി ഇരുന്നയാളാണ് ഷാഫി. വടകരയില്‍ മത്സരിക്കണമെന്ന് ഡല്‍ഹിയില്‍നിന്ന് നിര്‍ദേശം വന്നപ്പോള്‍ ഷാഫി ഒറ്റക്കാര്യമാണ് പറഞ്ഞത്- എന്റെ ആളെ ഇവിടെ ഉപതിരഞ്ഞെടുപ്പിൽ നിര്‍ത്തണം എന്ന്. അത് സമ്മതിച്ചാണ് വടകര മത്സരിക്കാന്‍ ഷാഫി തയ്യാറായത്, പത്മജ പറഞ്ഞു.
വടകരയില്‍ ജയിക്കുമെന്ന് ഷാഫിക്ക് അറിയാമായിരുന്നെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. വര്‍ഗീയത ഭയങ്കരമായി കളിക്കുന്നൊരാളാണ് അദ്ദേഹം. ഒന്നരക്കൊല്ലം കഴിഞ്ഞ് യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ രാഹുലിനോട് മാറിനില്ക്കാന് പറഞ്ഞ് ഷാഫിക്ക് വീണ്ടും അവിടെ മത്സരിക്കാനാണ്. പക്ഷേ, കോണ്‍ഗ്രസ് പാരമ്പര്യം അറിയില്ലല്ലോ. എത്ര സഹായിച്ചാല്‍ പോലും ആ സമയത്ത് കാലുവാരുന്ന ആള്. രാഹുല്‍ ജയിച്ചാല്‍ മാറിക്കൊടുക്കുമെന്നാണോ ഷാഫിയുടെ വിചാരം, ഇവരൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്ക്കുമ്പോള് തന്നെ ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പുമായി ഷാഫിക്ക് ബന്ധമുണ്ടായിരുന്നെന്നും പത്മജ ആരോപിച്ചു. ഷാഫി അവരുമായി സംസാരിക്കാറുണ്ടായിരുന്നു. അവിടുത്തെ ന്യൂസ് ചോര്‍ത്തിക്കൊടുക്കലാണ് അന്നേ പണി. അത് ഉമ്മന്‍ചാണ്ടി അറിയുന്നുമുണ്ടായിരുന്നു. എന്തുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ പാലക്കാട്ട് പ്രചാരണത്തിന് വരാത്തത്. കെ. മുരളീധരന് പാലക്കാട് നിന്ന് വിജയിച്ചിരുന്നെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനാര്ഥിയാകുമായിരുന്നു. അത് ഇല്ലാതാക്കാനാണ് അദ്ദേഹത്തെ വെട്ടിയതെന്നും പത്മജ പറഞ്ഞു.
പാലക്കാട്ട് ഒരു കത്ത് പുറത്തെത്തിയെന്ന് പറയുന്നില്ലേ. ആ കത്ത് എത്രയോ മുന്‍പ് തനിക്ക് കിട്ടിയിരുന്നു, പത്മജ പറഞ്ഞു. കത്ത് എഴുതിയ അന്ന് തന്നെ കിട്ടിയെന്ന് തോന്നുന്നു. ഇതെല്ലാം പുറത്തുവിടുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് വേറെ ആരുമല്ല കോണ്‍ഗ്രസുകാര്‍ തന്നെയാണ്. തൃശ്ശൂരില്‍ മത്സരിക്കാന്‍ വരരുതെന്നും കുറച്ചു പേര് ചതിക്കുമെന്നും മുരളീധരനോട് പറഞ്ഞിരുന്നു. ഒരു കാരണവശാലും തൃശ്ശൂരിലേക്ക് വരില്ലെന്ന് പറഞ്ഞ മുരളീധരന്, അവിടേക്ക് വന്നിറങ്ങുന്നതാണ് കണ്ടതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
Content Highlights: padmaja venugopal criticises shafi parambil and candidature of rahul mamkoottathil
Published: 05 Nov 2024, 12:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented