സന്ദീപ് വാര്യര്‍ വന്നില്ലെങ്കിലും പാലക്കാട് യുഡിഎഫ് ജയിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. സന്ദീപ് വന്നത് കൊണ്ട് ഭൂരിപക്ഷം വര്‍ധിച്ച് വിജയം സ്‌ട്രോങായെന്നും മുരളീധരന്‍ പറഞ്ഞു.

To advertise here,

പരിചയമുള്ള ആള്‍ എന്ന രീതിയിലാണ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ സ്ഥാനാര്‍ത്ഥി ആക്കിയത്. പരാജയപ്പെടുമ്പോള്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി അടിത്തറ വികസിപ്പിക്കുന്നതിലാണ് പ്രധാന ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. 

പാലക്കാട് എല്‍ഡിഎഫ് പരസ്യം നല്‍കിയത് അവര്‍ക്കുതന്നെ വിനയായി. ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി കൈവിട്ട് പോകും. അഖിലേന്ത്യാതലത്തില്‍ നടത്തുന്ന ബിജെപി പതിപ്പാണ് കേരളത്തില്‍ സിപിഎമ്മില്‍നിന്നുണ്ടായതെന്നും മുരളധീരന്‍ കൂട്ടിച്ചേര്‍ത്തു.