പാലക്കാട്: മുൻ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ സാമൂഹികമാധ്യമങ്ങളിൽ വൈറലായി മുൻ ചർച്ചകൾ. ഇതോടെ, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുമായി മുമ്പ് മാതൃഭൂമി ന്യൂസ് പ്രൈ ടൈം ചർച്ചയിൽ ഇരുവരും തമ്മിലുണ്ടായ പോര് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചാമക്കാല നടത്തിയ പരാമർശമാണ് അന്ന് സന്ദീപിനെ ചൊടിപ്പിച്ചത്. ഇതോടെ, ഇരുവരും തമ്മിൽ തർക്കമായി. എടാ, പോടാ വിളികളിലേക്ക് വരെ കാര്യങ്ങളെത്തി.
ഇപ്പോൾ വീഡിയോ വൈറലായതിനെക്കുറിച്ച് ജ്യോതികുമാർ ചാമക്കാല മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. 'ഒരു എതിരാളി കുറഞ്ഞുപോയെന്ന് വിഷമമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ നന്നായി കാര്യങ്ങള്‍ പഠിച്ച് പ്രതികരിക്കുന്ന വ്യക്തിയായിരുന്നു സന്ദീപ്. ചാനലുകളില്‍ ഏറ്റവും വൈറലായിട്ടുള്ള സംഭവമായിരുന്നു. ഞങ്ങളുടെ വീട്ടിലേക്ക് അദ്ദേഹം വന്നതില്‍ സന്തോഷമുണ്ട്', ചാമക്കാല പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്.
Content Highlights: Fight then, now together; viral fight between Sandeep warrier and Chamakala
Published: 16 Nov 2024, 12:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented