മനാമ : ഐ.വൈ.സി.സി ബഹ്റൈന്‍, ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
മികച്ച പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തില്‍ പാലക്കാട്-നൂറുദ്ധീന്‍ സി.പി, വയനാട്-ധന്യ ബെന്‍സി, ചേലക്കര-ശരത്ത് വിനോദ് എന്നിവരെയാണ് പ്രവചനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിജയികള്‍ ആയി, തിരഞ്ഞെടുത്തത്. ജനാധിപത്യ സംവിധാനത്തിലെ വോട്ടിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ഇത്തരത്തിലുള്ള പരിപാടി നടത്താന്‍ മുന്നോട്ടു വന്ന ഏരിയ കമ്മിറ്റിയേയും, മത്സരത്തില്‍ വിജയികളായവരെയും ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.
വിജയികള്‍ക്കുള്ള സമ്മാന വിതരണം ഐ.വൈ.സി.സി പൊതുപരിപാടിയില്‍ നടക്കുമെന്ന് ഹിദ്ദ്-അറാദ് ഏരിയ പ്രസിഡന്റ് റോബിന് കോശി, സെക്രട്ടറി നിധിന് ചെറിയാന്, ട്രഷറര്‍ ഷനീഷ് സദാനന്ദന്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിസാം എന്‍.കെ എന്നിവര്‍ അറിയിച്ചു.
Content Highlights: IYCC Bahrain Prediction Contest Winners Announced
Published: 30 Nov 2024, 11:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented