ചണ്ഡീഗഢ്: ഹരിയാണ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പോളിങ് ഉച്ചവരെ ആയപ്പോള്‍ 36.7 ശതമാനം രേഖപ്പെടുത്തി. വൈകീട്ട് ആറ് മണിയോടെ വോട്ടെടുപ്പ് അവസാനിക്കും.
90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബി.ജെ.പി. ഭരണം നിലനിർത്താനായി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കോൺഗ്രസ് എം.പി. കുമാരി ഷെൽജ പറഞ്ഞു. തന്റെ പ്രവർത്തനത്തിൽ വിശ്വാസമുണ്ട്. കഠിനാധ്വാനത്തിൽ വിശ്വസിക്കുന്നു. താൻ പാർട്ടിയുടെ സൈനികയാണെന്നും ഷെൽജ വ്യക്തമാക്കി.
ഭൂപീന്ദർ സിങ് ഹൂഡ സംഘവും കുമാരി ഷെൽജ നേതൃത്വംനൽകുന്ന ഗ്രൂപ്പും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വോട്ടെടുപ്പ് ദിനത്തിലെ ഈ പ്രതികരണം. മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കി ലോക്സഭാംഗമായ ഷെൽജ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയപ്പോൾ, സിറ്റിങ് എം.പി.മാർ മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡെടുത്തിരുന്നു.
Content Highlights: Haryana assembly election 2024 Updates
Published: 05 Oct 2024, 01:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented