ഐസ്വാള്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി സൊറംതങ്ക. ഒക്ടോബര്‍ 30-ന് മിസോറമിന്റെ പടിഞ്ഞാറന്‍ നഗരമായ മാമിത്തില്‍ മോദി സന്ദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദിയെത്തുക. 

To advertise here,

'മിസോറമിലെ ജനങ്ങളെല്ലാം ക്രൈസ്തവരാണ്. മണിപ്പുരില്‍ മെയ്ത്തികള്‍ നൂറുകണക്കിന് ചര്‍ച്ചുകള്‍ കത്തിച്ചപ്പോള്‍ മിസോകള്‍ മുഴുവന്‍ അതിനെതിരായിരുന്നു. ഈ സമയത്ത് ബി.ജെ.പി.യോട് അനുഭാവം പുലര്‍ത്തുക എന്നത് എന്റെ പാര്‍ട്ടിക്ക് വലിയ മൈനസ് പോയിന്റായിരിക്കും'- ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തില്‍ സൊറംതങ്ക പറഞ്ഞു. 

മിസോറമില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയാണ് സൊറംതങ്കയുടെ നേതൃത്വത്തിലുള്ള എം.എന്‍.എഫ്. കേന്ദ്രത്തില്‍ ബി.ജെ.പി.യുമായി സഖ്യമുള്ള എം.എന്‍.എഫിന് സംസ്ഥാനതലത്തില്‍ സഖ്യമില്ല. നവംബര്‍ ഏഴിനാണ് മിസോറം തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍.