
അസമിലെ സിൽചർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്ക്/6.5 സി.പി.ഐ./സി.ജി.പി.എ. യോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം/6.0) ഏതെങ്കിലും വിഷയത്തിലെ റഗുലർ ബാച്ചിലർ ബിരുദം വേണം. കൂടാതെ, സെപ്റ്റംബർ 2020-നും മാർച്ച് 2021-നും ഇടയ്ക്ക് അഭിമുഖീകരിച്ച കാറ്റ്/മാറ്റ്/സി.മാറ്റിൽ 50-ാം പെർസൻെന്റെൽ കട്ട് ഓഫോടെയുള്ള സാധുവായ സ്കോർ വേണം.
അപേക്ഷ മാർച്ച് 31-നകം http://nits.ac.in വഴി നൽകാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
Content Highlights: Silchar NIT invites application for MBA
Published: 16 Mar 2021, 12:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented