ബെംഗളൂരുവിലെ ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിന്റെ (ജെ.എന്‍.സി. എ.എസ്.ആര്.) കീഴിലുള്ള കോവിഡ് ഡയഗനോസ്റ്റിക് ട്രെയിനിങ് സെന്റര്‍ കോവിഡ്19 ലബോറട്ടറി ഡയഗനോസിസ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫുള്‍ ടൈം ഓണ്‍ കാമ്പസ് സഹവാസരീതിയില്‍ നടത്തുന്ന കോഴ്സിന്റെ ദൈര്‍ഘ്യം അഞ്ചുദിവസമാണ്.
കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബാച്ചിലര്‍/മാസ്റ്റേഴ്സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2020 ഏപ്രില്‍ ഒന്നിന് 40 കവിയരുത്.
അപേക്ഷയുടെ മാതൃക www.jncasr.ac.in ല്‍ അനൗണ്സ്മെന്റ്്സ് ലിങ്കിലെ നോട്ടിഫിക്കേഷനില്‍ ലഭിക്കും. പ്രോഗ്രാമിലുള്ള താത്പര്യം വ്യക്തമാക്കുന്ന 100 വാക്കില്‍ കവിയാത്ത ഒരു കുറിപ്പ് പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം നല്‍കണം.
അപേക്ഷ നവംബര്‍ 30നകം latbraining@jncsar.ac.in ലേക്ക് ഇമെയില്‍ ആയി അയക്കണം. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടാകും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ ബോര്‍ഡിങ്, ലോഡ്ജിങ് സൗകര്യം ലഭിക്കും. 5000 രൂപ സബ്സിസ്റ്റന്‍സ് അലവന്‍സായും നല്‍കും.
Content Highlights: short time course in Covid-19 laboratory training
Published: 23 Nov 2020, 11:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented