
എ.പി.ജെ അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ എ.ഐ.സി.ടി.ഇ ഡോക്ടറല്‍ ഫെലോഷിപ്പോടെയുള്ള പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനിയറിങ്/ടെക്‌നോളജിയില്‍ ഫുള്‍ടൈം ഗവേഷണത്തിനാണ് അവസരം. app.ktu.edu.in എന്ന പോര്‍ട്ടല്‍ വഴി ജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.
എ.ഐ.സി.ടി.ഇ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള രേഖകള്‍ക്കൊപ്പം വേണം അപേക്ഷിക്കാന്‍. ജനറല്‍/ഒ.ബി.സി/ഇ.ഡബ്യു.എസ് വിഭാഗക്കാര്‍ക്ക് 1000 രൂപയും എസ്.സി/എസ്.ടി/പി.എച്ച് വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ് ഫീസ്. അപേക്ഷയോടൊപ്പം നിര്‍ദ്ദിഷ്ട അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
സംവരണം അവകാശപ്പെടുന്ന അപേക്ഷകര്‍ അത് തെളിയിക്കാനാവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കണം. വിശദമായ അറിയിപ്പും മാര്‍ഗനിര്‍ദ്ദേശങ്ങളും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 10. സംശയങ്ങള്‍ക്ക് phdadf@ktu.edu.in എന്ന ഇമെയിലില്‍ ബന്ധപെടുക.
Content Highlights: PhD with AICTE fellowship, KTU invites application
Published: 25 Aug 2021, 01:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented