തലശ്ശേരി: തലശ്ശേരി കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കേരള സാങ്കേതിക സർവകലാശാലയുടെ (കെ.ടി.യു.) മൂല്യനിർണയ ക്യാമ്പിൽനിന്ന് ഉത്തരക്കടലാസ് മോഷണം പോയതായി പരാതി. മൂല്യനിർണയം നടത്തിയ അധ്യാപിക പി.നിഷയാണ് തലശ്ശേരി പോലീസിൽ പരാതി നൽകിയത്. കെ.ടി.യു. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനിയറിങ് വിദ്യാർഥിയുടെ പ്രധാന പേപ്പറുകളിലൊന്നായ 'പവർ ഇലക്ട്രോണിക്സ് ഡ്രൈവ്' എന്ന വിഷയത്തിന്റെ ഉത്തരക്കടലാസാണ് കാണാതായത്.
മൂല്യനിർണയത്തിനിടെ അധ്യാപകർ ഉച്ചഭക്ഷണം കഴിക്കാനായി പുറത്തേക്ക് പോയിരുന്നു. തിരികെയെത്തി പരിശോധിച്ചപ്പോഴാണ് ഒരു വിദ്യാർഥിയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂൺ 11-ന് 1.30-നും 2.15-നും ഇടയിലാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്.
അതേ സമയം, യൂണിവേഴ്‌സിറ്റിയുടെ ചട്ടപ്രകാരം മൂല്യനിർണയ ക്യാമ്പിന് അനുവദിച്ച മുറിയിൽനിന്നാണ് ഉത്തരക്കടലാസുകൾ പരിശോധിക്കേണ്ടതെന്നും കാണാതായ ഉത്തരക്കടലാസ് അതിന്റെ തൊട്ടടുത്ത മുറിയിൽനിന്നാണ് മൂല്യനിർണയം നടത്തിയതെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. പരാതി നൽകിയ അധ്യാപികയുടെ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല.
Content Highlights: Answer sheet for Power Electronics missing from KTU evaluation camp., Incident reported at Thalassery Engineering College on June 11., Police investigation launched following teacher's complaint., College authorities note procedural irregularities in evaluation location.
Published: 15 Jun 2026, 08:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented