
സാങ്കേതിക സർവകലാശാലയുടെ 2024-'25 അധ്യയന വർഷത്തെ എം.ടെക് കോഴ്സുകളിലേക്കുള്ള അഡ്മിഷൻആരംഭിച്ചു. 2014-ൽ സ്ഥാപിതമായ സർവകലാശാല ഈ വർഷം മുതലാണ് സ്വന്തമായ പഠന സ്കൂളുകൾ ആരംഭിക്കുന്നത്.അപേക്ഷകൾ ഓഗസ്റ്റ് 20 വരെ സ്വീകരിക്കും.
നാല് പഠന വകുപ്പുകളാണ് ഈ വർഷം മുതൽ സർവകലാശാല ആരംഭിക്കുന്നത്..
- സ്കൂൾ ഓഫ് എലക്ട്രിക്കൽ സയൻസസ് ആൻഡ് ടെക്നോളജി
- സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ് ടെക്നോളജി
- സ്കൂൾ ഓഫ് ബിൽഡിംഗ് സയൻസസ് ആൻഡ് ടെക്നോളജി
- സ്കൂൾ ഓഫ് മെക്കാനിക്കൽ സയൻസസ് ആൻഡ് ടെക്നോളജി
വെഹിക്കിൾ ടെക്നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്നോളജി, ഇന്ഫ്രാസ്ട്രക്ചര് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ്, മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയിലാണ് ഈ വർഷം മുതൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് സാങ്കേതിക സർവകലാശാലയിൽ ഉപരിപഠനം സാധ്യമാകുന്നത്.
വ്യാവസായിക-അക്കാദമിക സഖ്യത്തിലൂന്നിയുള്ള പാഠ്യപദ്ധതി, ഗവേഷണാനന്തര ഉൽപന്നങ്ങളെ വാണിജ്യവൽക്കരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുക, പ്രോജക്റ്റ് അധിഷ്ഠിത പഠനം, പ്രശസ്ത ലാബുകളിലും കമ്പനികളിലും ഇന്റേൺഷിപ്പുകൾ എന്നിവയാണ് ഈ എം.ടെക് കോഴ്സുകളുടെ പ്രത്യേകതകൾ.
എ.ഐ.സി.ടി.ഇ.യുടെ അംഗീകാരം ലഭിച്ച കോഴ്സുകളിൽ 18 പേർക്ക് വീതമാകും ഓരോ കോഴ്സുകളിലും അഡ്മിഷൻ ലഭിക്കുക. ഗേറ്റ് സ്കോറിൻ്റെ അടിസ്ഥാനത്തിലാകും റാങ്ക് ലിസ്റ്റ് തയ്യാറാകുക. ഉയർന്ന ഗേറ്റ് സ്കോർ ഉള്ളവർക്ക് എ.ഐ.സി.ടി.ഇ.യുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഗേറ്റ് സ്കോളർഷിപ്പ് ലഭിക്കാൻ അർഹതയുണ്ട്. മതിയായ ഗേറ്റ് സ്കോർ ഉള്ള അപേക്ഷകരുടെ അഭാവത്തിൽ സർവകലാശാല നടത്തുന്ന എൻട്രൻസ് ടെസ്റ്റ്/ ഇൻ്റർവ്യൂ വഴിയാകും അഡ്മിഷൻ നൽകുക.
എല്ലാ കോഴ്സുകളിലും ഒരു സീറ്റ് കേന്ദ്ര/സംസ്ഥാന പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിലോ പബ്ലിക് ലിമിറ്റഡ് കമ്പനികളിലോ, എം എസ് എം ഇ കളിലോ ജോലി ചെയ്യുന്നവർക്കായി മാറ്റിവച്ചിട്ടുണ്ട്.ഓൺലൈനായി അപേക്ഷ അയക്കുന്നതിനും അഡ്മിഷൻ, യോഗ്യത, എന്നിവ അറിയുന്നതിനും www.pgadmission.ktu.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights: pg admission at kerala technical university
Published: 05 Aug 2024, 04:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented