
റായ്പുര്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നടത്തുന്ന വിവിധ പാരാമെഡിക്കല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം
ബി.എസ്സി. ഓപ്പറേഷന് തിയേറ്റര്‍ ടെക്നോളജി (മൂന്നരവര്‍ഷം): ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചുള്ള പ്ലസ് ടു.
ബി.എസ്സി. മെഡിക്കല്‍ ടെക്നോളജി ഇന്‍ റേഡിയോഗ്രാഫി (മൂന്നുവര്‍ഷം): ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പഠിച്ചുള്ള പ്ലസ് ടു.
ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (മൂന്നുവര്‍ഷം + ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പ്) ഫിസിക്സ്, കെമിസ്ട്രി എന്നിവയും ബയോളജി/മാത്തമാറ്റിക്സ്/കംപ്യൂട്ടര്‍ സയന്‍സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്/ സൈക്കോളജി എന്നിവയിലൊന്നും പഠിച്ചുള്ള പ്ലസ് ടു.
ബി.എസ്സി. മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (മൂന്നുവര്‍ഷം): ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചുള്ള പ്ലസ് ടു.
ബാച്ചിലര്‍ പ്രോഗ്രാം പ്രവേശനം തേടുന്നവര്‍ക്ക് നിര്‍ബന്ധമായി പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് (പട്ടികവിഭാഗക്കാര്‍ക്ക് 45 ശതമാനം) വേണം.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ റേഡിയോതെറാപ്പി ടെക്നോളജി (രണ്ട് വര്‍ഷം + ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പ്): ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളോടെ 50 ശതമാനം മാര്‍ക്ക് മൊത്തത്തില്‍ വാങ്ങിയുള്ള (പട്ടികവിഭാഗക്കാര്‍ക്ക് 45 ശതമാനം) ബി.എസ്സി. ബിരുദം.
ഒക്ടോബര്‍ 25ന് നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് എല്ലാ കോഴ്സുകളിലെയും പ്രവേശനം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ്, ജനറല്‍ നോളജ്/ ആപ്റ്റിറ്റിയൂഡ് എന്നിവയില്‍നിന്നും ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും.
കോഴ്സ് ഫീസ്
മൊത്തം കോഴ്സ് ഫീസ് ബാച്ചിലര്‍ പ്രോഗ്രാമിന് 3165 രൂപയും അഡ്വാന്‍സ്ഡ് ഡിപ്ലോമയ്ക്ക് 5856 രൂപയുമാണ്. രണ്ടിനും മാസ സ്റ്റൈപ്പെന്‍ഡ്: 500 രൂപ. അഡ്വാന്‍സ്ഡ് ഡിപ്ലോമയ്ക്ക് ഇന്റേണ്‍ഷിപ്പ് കാലയളവില്‍ മാസം 5000 രൂപയാണ് സ്റ്റൈപ്പെന്‍ഡ്. അപേക്ഷ www.aiismraipur.edu.in വഴി ഒക്ടോബര്‍ 10 വരെ നല്‍കാം.
Content Highlights: Paramedical programs at the All India Institute of Medical Sciences, Raipur
Published: 05 Oct 2021, 11:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented