ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (നിംഹാൻസ്), വിവിധ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.നഴ്സിങ് (നാലുവർഷം), അനസ്തീസ്യ ടെക്നോളജി, മെഡിക്കൽ ഇമേജിങ് ടെക്നോളജി, ക്ലിനിക്കൽ ന്യൂറോ ഫിസിയോളജി ടെക്നോളജി (എല്ലാം മൂന്നുവർഷം) എന്നീ ബാച്ച്‌ലർ ഓഫ് സയൻസ് (ബിഎസ്‌സി) പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എല്ലാ പ്രോഗ്രാമുകൾക്കും കോഴ്സ് കഴിഞ്ഞ് ഒരു വർഷത്തെ ഇന്റേൺഷിപ്പും ഉണ്ടാകും. ഇന്റേൺഷിപ്പ് കാലയളവിൽ പ്രതിമാസം 13,150 രൂപ ലഭിക്കും.
യോഗ്യത
കോഴ്സിനനുസരിച്ച് പ്ലസ്ടുതലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ:
• ബിഎസ്‌സി നഴ്സിങ്: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്. മൊത്തം 45 ശതമാനം മാർക്ക് വേണം.
• ബിഎസ്‌സി മെഡിക്കൽ ഇമേജിങ് ടെക്നോളജി: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്. മൊത്തം 45 ശതമാനം മാർക്ക് വേണം. ഡയഗണോസ്റ്റിക് റേഡിയോഗ്രഫി വൊക്കേഷണൽ വിഷയമായി പഠിച്ചുള്ള അംഗീകൃത ബോർഡിൽ നിന്നുള്ള ജോബ് ഓറിയൻറഡ് ഡിപ്ലോമ കോഴ്സ് ജയിച്ചവർക്കും മെഡിക്കൽ ഇമേജിങ് ടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
• ബിഎസ്‌സി അനസ്തീസ്യ ടെക്നോളജി: സയൻസ് ഗ്രൂപ്പ്. സയൻസ് വിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്ക് വേണം.
• ബിഎസ്‌സി ക്ലിനിക്കൽ ന്യൂറോ ഫിസിയോളജി ടെക്നോളജി: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്. സയൻസ് വിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്ക് വേണം.
വിവരങ്ങൾക്ക്: nimhans.ac.in (അക്കാദമിക്സ് > അക്കാദമിക്സ് ആൻഡ് അഡ്മിഷൻസ്). അവസാന തീയതി ജൂൺ 15.
ഫീസ് (പ്രതിവർഷം): നഴ്സിങ് -53,000 രൂപ (പട്ടിക വിഭാഗക്കാർക്ക് 38,000 രൂപ). മറ്റ് കോഴ്സുകൾ-25,050 രൂപ.
Content Highlights: NIMHANS BSc Admissions Open
Published: 09 Jun 2025, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented