രോഗ്യ, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലെ നൂതന പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ താത്പര്യമുള്ളവരെ ലക്ഷ്യമിട്ടു തുടങ്ങുന്ന മള്‍ട്ടി ഡിസിപ്ലിനറി സ്വഭാവമുള്ള എം.ടെക്. മെഡിക്കല്‍ ഡിവൈസസ് പ്രോഗ്രാമിലേക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് അപേക്ഷ ക്ഷണിച്ചു.

To advertise here,

ഗുവാഹാട്ടി, ഹൈദരാബാദ്, മൊഹാലി കാമ്പസുകളില്‍ നടത്തുന്ന പ്രോഗ്രാമുകളില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ക്ലിനിക്കല്‍ സയന്‍സസ്, എന്‍ജിനിയറിങ് തുടങ്ങിയ മേഖലകളിലെ പഠനങ്ങള്‍ ഉള്‍പ്പെടുന്ന പാഠ്യപദ്ധതിയാണുള്ളത്. മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രോട്ടോടൈപ്പ് രൂപപ്പെടുത്തുന്നതിനായുള്ള ഒരു വര്‍ഷത്തെ പ്രോജക്ട് വര്‍ക്കും കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബി.ഫാം., ഫാം.ഡി., എം.എസ്സി., ബി.ടെക്., ബി.ഇ., എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.വി.എസ്.സി., ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. മാര്‍ക്ക് വ്യവസ്ഥയുണ്ട്. സാധുവായ ജി.പാറ്റ്/ഗേറ്റ്/നെറ്റ് സ്‌കോര്‍ വേണം. 

ബി.വി.എസ്.സി./എം.ബി.ബി.എസ്./ബി.ഡി.എസ്. യോഗ്യതയുള്ളവര്‍ സ്‌പോണ്‍സേഡ് വിഭാഗം എന്നിവരെ ഇതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡിസംബര്‍ നാലിന് നടത്തുന്ന ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. അപേക്ഷ, www.niperhyd.ac.in വഴി നവംബര്‍ 22വരെ നല്‍കാം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

Content Highlights: Medical devices mtech course apply till november 22