മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നീറ്റ് യു.ജി. 2024 റാങ്ക് അടിസ്ഥാനമാക്കി നടത്തിയ ആദ്യ അഖിലേന്ത്യാ അലോട്‌മെന്റിൽ 19,603 വരെ റാങ്കുള്ളവർക്ക് സർക്കാർ മെഡിക്കൽ കോളേജിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റിൽ ഓപ്പൺ കാറ്റഗറിയിൽ എം.ബി.ബി.എസ്. അലോട്‌മെന്റ് ലഭിച്ചു.

To advertise here,

ബി.ഡി.എസ്. ഓൾ ഇന്ത്യ ക്വാട്ട അഖിലേന്ത്യാതല അവസാന ഓപ്പൺ കാറ്റഗറി റാങ്ക് 36,972.

ആദ്യ 100 റാങ്കുകാരിൽ 67 പേർക്ക് ന്യൂഡൽഹി എയിംസിൽ അലോട്‌മെന്റ് ലഭിച്ചു. 12 പേർക്കാണ് പുതുച്ചേരി ജിപ്മറിൽ അലോട്മെന്റ് ലഭിച്ചത്. മൗലാനാ ആസാദ്, വർധമാൻ മഹാവീർ (രണ്ടും ഡൽഹി) -അഞ്ചുവീതം. എയിംസ് ജോധ്പുർ, ബി.ജെ. മെഡിക്കൽ കോളേജ് അഹമ്മദാബാദ്-രണ്ടുവീതം. എയിംസ് ഭുവനേശ്വർ, എയിംസ് നാഗ്പുർ, എയിംസ് ഭോപാൽ, ഗവ.എം.സി. സൂറത്ത്, എം.പി. ഷാ എം.സി. ജാംനഗർ, മദ്രാസ് എം.സി. ചെന്നൈ, സേത്ത് ജി.എസ്. എം.സി. മുംബൈ -ഒന്നു വീതം.

അവസാനറാങ്കുകൾ (ഡൊമിസൈൽ-ഫ്രീസീറ്റ്)

• ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (20 എണ്ണം) അഖിലേന്ത്യാതല അവസാന ഓപ്പൺകാറ്റഗറി അലോട്‌മെന്റ് ലഭിച്ചത് നീറ്റ് യു.ജി. 2024 റാങ്ക്-4531

• ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ-രണ്ട് കേന്ദ്രങ്ങൾ)-2949

• ബനാറസ് ഹിന്ദു സർവകലാശാല (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്)-1014

• അലിഗഢ്‌ മുസ്ലിം സർവകലാശാല (ജവാഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ്)-3131

ബി.ഡി.എസ്‌.-ന് ഓപ്പൺ കാറ്റഗറി ദേശീയതല അവസാന റാങ്കുകൾ

• ബനാറസ് ഹിന്ദു സർവകലാശാല (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്-ഡെന്റൽ) -26,356

• അലിഢ്‌ മുസ്‌ലിം സർവകലാശാല (ഡോ. സിയാവുദിൻ അഹമ്മദ് ഡെന്റൽ കോളേജ്)-29,433

• ജാമിയമിലിയ ഇസ്‌ലാമിയ, ന്യൂഡൽഹി-29,900

• ബി.എസ്‌സി. നഴ്‌സിങ്ങിന് 95,227 വരെ റാങ്കുള്ളവർക്ക് ഓപ്പൺ/യു.ആർ. വിഭാഗത്തിൽ അലോട്‌മെന്റ് ലഭിച്ചു.

മറ്റുചില സ്ഥാപനങ്ങളിലെ ആദ്യറൗണ്ടിലെ, എം.ബി.ബി.എസ്. അവസാന ഓപ്പൺ/യു.ആർ. റാങ്ക്.

• എയിംസ് ന്യൂഡൽഹി-47

• വർധമാൻ മഹാവീർ എം.സി. ന്യൂഡൽഹി-141

• മൗലാനാ ആസാദ്, ന്യൂഡൽഹി-145

• ജിപ്മർ പുതുച്ചേരി-350

• ലേഡി ഹാർഡിൻജെ, ന്യൂഡൽഹി-826

• മദ്രാസ് എം.സി. ചെന്നൈ-1023

• സ്റ്റാൻലി എം.സി. ചെന്നൈ-2121

• ഗവ.കിൽപോക് എം.സി. ചെന്നൈ-3190

• കോയമ്പത്തൂർ എം.സി.-3538

• മൈസൂർ എം.സി. ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-3627

• ആന്ധ്ര എം.സി. വിശാഖപട്ടണം-4326

• മധുര എം.സി.-4456

• ഗവ. വെല്ലൂർ എം.സി.-5096

• കർണാടക ഇൻസ്. ഓഫ് മെഡിക്കൽ സയൻസസ് ഹുബ്ലി- 5184

• തഞ്ചാവൂർ എം.സി.-5663

• ചെങ്കൽപ്പെട്ട്‌ എം.സി.-5874

• ഗവ. മോഹൻ കുമാരമംഗലം എം.സി. സേലം-5968

• ഗവ. എം.സി. ആൻഡ് ഇ.എസ്.ഐ.സി. കോയമ്പത്തൂർ- 6128

• ഗവ. എം.സി. തിരുനെൽവേലി-6812

• കെ.എ.പി.വി.എം.സി. തിരുച്ചിറപ്പള്ളി-7258

• ഇ.എസ്.ഐ.സി., ചെന്നൈ-7324

• തേനി ഗവ. എം.സി.-8200

• കന്യാകുമാരി ഗവ. എം.സി.-8303

• തൂത്തുക്കുടി എം.സി.-8760

• ജി.വി.എം.സി. വില്ലുപുരം-9228

• ഇ.എസ്.ഐ.സി., ഗുൽബർഗ-9257

• ഗവ. എം.സി. തിരുവള്ളൂർ-9875

എം.ബി.ബി.എസ്./ബി.ഡി.എസ്./ബി.എസ്‌സി. നഴ്‌സിങ് അലോട്‌മെന്റിൽ ഉൾപ്പെട്ടിട്ടുള്ള വിവിധ വിഭാഗം സ്ഥാപനങ്ങൾ, അവയിലെ അഖിലേന്ത്യ ഓപ്പൺ (ഡൊമിസൈൽ ഫ്രീ) സീറ്റുകളിലെ, വിവിധ കാറ്റഗറികളിലെ അവസാനറാങ്ക് എന്നിവ പട്ടിക ഒന്നിൽ നൽകിയിരിക്കുന്നു.

കല്പിത സർവകലാശാലകളിലെ അവസാനറാങ്കുകൾ

എം.ബി.ബി.എസിന് 13,32,973 റാങ്കിനുവരെയും ബി.ഡി.എസിന് 13,94,835 റാങ്കിനുവരെയും അലോട്മെന്റ് ലഭിച്ചു (ഡീംഡ്/പെയ്ഡ് സീറ്റ്).

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കൊച്ചി- എം.ബി.ബി.എസ്.-2,69,974; അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രി -ബി.ഡി.എസ്.-7,19,816

കേരളത്തിൽ

കേരളത്തിലെ 12 സർക്കാർ മെഡിക്കൽ കോളേജുകളിലെ 261 എം.ബി.ബി.എസ്. സീറ്റുകളും ആറ് സർക്കാർ ഡെന്റൽ കോളേജുകളിലെ 45 ബി.ഡി.എസ്. സീറ്റുകളും ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരുന്നു.

കേരളത്തിൽ യു.ആർ./ഓപ്പൺ വിഭാഗത്തിൽ, എം.ബി.ബി.എസ്.-അവസാന അലോട്മെന്റ് റാങ്ക് 6990 ആണ്. ബി.ഡി.എസിന് 31,734. ആദ്യ അലോട്‌മെന്റിൽ കേരളത്തിൽ വിവിധ വിഭാഗങ്ങളിൽ അവസാനമായി അലോട്‌മെന്റ് ലഭിച്ച നീറ്റ് യു.ജി. 2024 റാങ്കുകൾ കാറ്റഗറിതിരിച്ച് പട്ടിക രണ്ടിലും മൂന്നിലും നൽകിയിരിക്കുന്നു. വിവരങ്ങൾക്ക്: mcc.nic.in