തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല 2024-25 അധ്യയനവര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ മെയ് 30ലേക്ക് നീട്ടി.ഏതു വിഷയത്തില്‍ ബിരുദം കഴിഞ്ഞവര്‍ക്കും അവസാന വര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. നാല് സെമസ്റ്ററുകളിലായി രണ്ടുവര്‍ഷമാണ് കാലാവധി.
പ്രോഗ്രാമുകള്‍: എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം),എം.എ. മലയാളം (സാഹിത്യരചന), എം.എ. മലയാളം (സംസ്‌കാരപൈതൃകം), എം. എ. ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം. എ/എം. എസ് സി. പരിസ്ഥിതിപഠനം, എം. എ. വികസനപഠനവും തദ്ദേശവികസനവും, എം. എ. ചരിത്രപഠനം, എം. എ. സോഷ്യോളജി, എം.എ. ചലച്ചിത്രപഠനം, എം.എ. താരതമ്യസാഹിത്യ-വിവര്‍ത്തനപഠനം എന്നിവയാണ് പ്രോഗ്രാമുകള്‍. എല്ലാ വിഷയങ്ങളും മലയാള മാധ്യമത്തില്‍ പഠിക്കാനുള്ള അവസരമുണ്ട്. സര്‍ക്കാര്‍ ഫീസ് സൗജന്യങ്ങളെല്ലാം ബാധകം.
പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരാള്‍ക്ക് പരമാവധി മൂന്ന് പ്രോഗ്രാമുകള്‍ക്ക് പ്രവേശനപ്പരീക്ഷയെഴുതാം. രണ്ട് പ്രോഗ്രാമുകള്‍ക്ക് ഫീസടച്ചവര്‍ക്ക് മൂന്നാമത്തെ വിഷയം ഫീസടയ്ക്കാതെയെഴുതാം. സാഹിത്യരചനാപ്രോഗ്രാമിന് അപേക്ഷിക്കുന്നവര്‍ അഞ്ച് പുറത്തില്‍ കവിയാത്ത അവരുടെ ഏതെങ്കിലും രചന അഭിരുചിപ്പരീക്ഷാസമയത്ത് ഹാജരാക്കണം.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപ്പരീക്ഷയില്‍ ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് മാതൃകയിലായി 50 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, എറണാകുളം, തിരൂര്‍, കോഴിക്കോട്, വയനാട്. പ്രവേശനപ്പരീക്ഷത്തീയതി പിന്നീടറിയിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വെബ്സൈറ്റ്: www.malayalamuniversity.edu.in.
Content Highlights: Malayalam university pg admissions
Published: 16 May 2024, 03:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented