തുഞ്ചത്തെഴുച്ഛന് മലയാളസര്‍വകലാശാല 2024-25 അധ്യയനവര്‍ഷത്തേക്കുള്ള ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് സെമസ്റ്ററുകളിലായി രണ്ടുവര്‍ഷമാണ് കാലാവധി.
പ്രോഗ്രാമുകള്‍: എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം), എം.എ. മലയാളം (സാഹിത്യരചന), എം.എ. മലയാളം (സംസ്കാരപൈതൃകം), എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എ. പരിസ്ഥിതിപഠനം, എം.എസ്സി. പരിസ്ഥിതിപഠനം, എം.എ. വികസനപഠനവും തദ്ദേശവികസനവും, എം.എ. ചരിത്രപഠനം, എം.എ. സോഷ്യോളജി, എം.എ. ചലച്ചിത്രപഠനം, എം.എ. താരതമ്യസാഹിത്യ-വിവര്‍ത്തന പഠനം. ഓരോ പ്രോഗ്രാമിലും 20 പേര്‍ക്കാണ് പ്രവേശനം. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. എം.എസ്സി. പരിസ്ഥിതിപഠന കോഴ്സിന് പ്ലസ്ടു തലത്തില്‍ സയന്‍സ് പഠിച്ചിട്ടുള്ള അംഗീകൃതബിരുദം വേണം. പ്രായം: 28 വയസ്സ് കവിയരുത് (പട്ടികജാതി/പട്ടികവര്‍ഗ/ഭിന്നശേഷിയുള്ളവര്‍ക്ക് 30 വയസ്സുവരെയാകാം).
പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരാള്‍ക്ക് പരമാവധി മൂന്ന് പ്രോഗ്രാമുകള്‍ക്ക് പ്രവേശനപ്പരീക്ഷയെഴുതാം. രണ്ട് പ്രോഗ്രാമുകള്‍ക്ക് ഫീസടച്ചവര്‍ക്ക് മൂന്നാമത്തെ വിഷയം ഫീസടയ്ക്കാതെയെഴുതാം. സാഹിത്യരചനാപ്രോഗ്രാമിന് അപേക്ഷിക്കുന്നവര്‍ അഞ്ച് പുറത്തില്‍ കവിയാത്ത അവരുടെ ഏതെങ്കിലും രചന അഭിരുചിപ്പരീക്ഷാസമയത്ത് ഹാജരാക്കണം. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപ്പരീക്ഷയില്‍ ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകയിലായി 50 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, എറണാകുളം, തിരൂര്‍, കോഴിക്കോട്, വയനാട്. പ്രവേശനപ്പരീക്ഷത്തീയതി പിന്നീടറിയിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 20. വെബ്സൈറ്റ്: www.malayalamuniversity.edu.in.
Content Highlights: PG Courses at malayalam university
Published: 13 May 2024, 04:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented