തിരൂർ:തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ വിവിധ സ്കൂളുകളില്‍ 2024-2025 അധ്യയനവര്‍ഷം ആരംഭിക്കുന്ന പി.എച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം - ഒന്ന്, മലയാളം (സാഹിത്യരചന) - മൂന്ന്, മലയാളം (സംസ്കാരപൈതൃകം) - അഞ്ച്, പരിസ്ഥിതിപഠനം - മൂന്ന്, വികസനപഠനം - രണ്ട്, സോഷ്യോളജി - രണ്ട്, ചലച്ചിത്രപഠനം - രണ്ട് എന്നിങ്ങനെയാണ് ഒഴിവുകള്‍. 

To advertise here,

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫീസായ 600 രൂപ സര്‍വകലാശാലയുടെ www.malayalamuniversity.edu.in എന്ന വെബ്സൈറ്റിലെ എസ്.ബി.ഐ e-collect ലിങ്ക് വഴി അടക്കാവുന്നതാണ്. പട്ടികജാതി,പട്ടികവര്‍ഗ,ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍),ഭിന്നശേഷി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് 210 രൂപയാണ് ഫീസ്. 

പൂര്‍ണസമയ ഗവേഷകരില്‍ ജെ.ആര്‍.എഫ്. നേടിയവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. ബാക്കിവരുന്ന ഒഴിവുകളില്‍ എം.ഫില്‍,നെറ്റ് ,യു.ജി.സി.,പിഎച്ച്.ഡി. പ്രവേശന യോഗ്യത നേടിയവര്‍,പ്രവേശന പരീക്ഷ എഴുതിയവര്‍ എന്നിവരെ ഒറ്റവിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രവേശനം നല്‍കും. അഭിമുഖത്തിനുശേഷം തയ്യാറാക്കുന്ന അന്തിമ പട്ടികയില്‍ ഉള്‍പ്പെടുന്നവരെ നിലവിലുള്ള ഒഴിവുകളില്‍ സംവരണക്രമം പാലിച്ച് പ്രവേശനം അനുവദിക്കും. അപേക്ഷ സര്‍വകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി  ജനുവരി 20. അപേക്ഷാഫോറവും വിശദവിവരങ്ങളും www.malayalamuniversity.edu.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്