ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) കോട്ടയം വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി നടത്തുന്ന എം.ടെക്. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളിലാണ് പ്രോഗ്രാം.

To advertise here,

ക്ലാസുകള്‍ വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലുമായിരിക്കും. 60 ക്രഡിറ്റുള്ള പ്രോഗ്രാം മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷങ്ങളെടുത്ത് പൂര്‍ത്തിയാക്കാം.

ഓണ്‍സൈറ്റ് ജോലിയുള്ളവര്‍ക്ക് കോഴ്‌സ് ബ്രേക്ക് സൗകര്യമുണ്ട്. കേസ് സ്റ്റഡി, വെര്‍ച്വല്‍ ലാബ്, റിമോട്ട് ലാബ്, പ്രോജക്ട് വര്‍ക്ക് തുടങ്ങിയവ കോഴ്‌സിന്റെ ഭാഗമായി ഉണ്ടാകും. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് തുടരാനും അവസരമുണ്ട്.

യോഗ്യത: ഏതെങ്കിലും ബ്രാഞ്ചില്‍ ബി.ടെക്./ബി.ഇ./എ.എം.ഐ.ഇ. യോഗ്യത വേണം.

എം.സി.എ., കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് എം.എസ്സി./എം.എസ്. ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷയില്‍ 60 ശതമാനം മാര്‍ക്കുവേണം. അപേക്ഷിക്കുമ്പോള്‍ ജോലിവേണം.

വ്യവസായ/ഗവേഷണ-വികസന/അക്കാദമിക് മേഖലയില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. അത് യോഗ്യതാബിരുദമെടുത്തശേഷം ആയിരിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ഡേറ്റ സയന്‍സ്/സൈബര്‍ സെക്യൂരിറ്റി മേഖലയിലെ ഗവേഷണ/വ്യവസായ പരിചയം നേട്ടമായിരിക്കും. അപേക്ഷ mtechwp.iiitkottayam.ac.in വഴി ഡിസംബര്‍ പത്തുവരെ നല്‍കാം.

Content Highlights: M.Tech for working professionals; last date to apply is december 10