
സ്‌പോട്ട് അഡ്മിഷൻ: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ താമസിച്ച് പഠിക്കാവുന്ന ബി.കോം. ഓണേഴ്‌സ് (കംപ്യൂട്ടർ അപ്ലിക്കേഷൻ) കോഴ്‌സിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 15-ന് നടക്കും. എസ്.എസ്.എൽ.സി., പ്ലസ്ടു സർട്ടിഫിക്കറ്റ്, ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട്, കമ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ഇക്വലവൻസി സർട്ടിഫിക്കറ്റ് (ആവശ്യമാണെങ്കിൽ), ആധാർ കാർഡ്, ബാങ്ക് പാസ്‌ബുക്ക്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ സഹിതം രാവിലെ 11.30-ന് ഐ.ടി.എസ്.ആർ. കാര്യാലയത്തിൽ ഹാജരാകണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 6282064516, 9744013474.
പരീക്ഷ മാറ്റി: അഫിലിയേറ്റഡ് കോളേജുകൾ/സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ വിദ്യാർഥികൾക്കായി ജൂലായ് 26-ന് നടത്താൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ വിവിധ പി.ജി. (സി.ബി.എസ്.എസ്.-പി.ജി.) ഏപ്രിൽ 2024/ഏപ്രിൽ 2023-റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ (സ്‌പെഷ്യൽ പരീക്ഷകളും പുനഃപരീക്ഷകളും ഉൾപ്പെടെ) ഓഗസ്റ്റ് രണ്ടിന് നടത്തും. മറ്റു പരീക്ഷകൾ, പരീക്ഷാകേന്ദ്രം, സമയം എന്നിവയിൽ മാറ്റമില്ല. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
Content Highlights: latest calicut university updates
Published: 13 Jul 2024, 05:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented