പി.ജി. പ്രവേശനം; തെറ്റ് തിരുത്താം: 2024-25 അധ്യയനവർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ (ഗവ./എയ്ഡഡ്/ഗവ. എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്‌/സ്വാശ്രയം) പി.ജി. പ്രവേശനത്തിന്റെ അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള അവസാന തീയതി 18 ആണ്. ഇതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കറക്ഷൻ ഫീ ഇനത്തിൽ 200 രൂപ ഒടുക്കിയശേഷം, മാറ്റം വരുത്തേണ്ട വിശദാംശങ്ങൾ രേഖകളുടെ പകർപ്പ്, ചലാൻ എന്നിവ സഹിതം pgsws@kannuruniv.ac.in എന്ന ഐ.ഡി.യിലേക്ക് ഇ-മെയിൽ അയക്കണം. ഓപ്ഷനുകളിൽ മാറ്റം വരുത്താനാകില്ല.

To advertise here,

സീറ്റൊഴിവ്: പയ്യന്നൂർ കാംപസിൽ ഫിസിക്സ്, കെമിസ്ടി പഠനവകുപ്പുകളിൽ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിന്‌ (ഇൻ ഫിസിക്കൽ സയൻസ്) സീറ്റൊഴിവുണ്ട്. കൂടിക്കാഴ്ച 12-ന് 11-ന്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04972806401, 9447649820

കണ്ണൂർ-മഹാത്മാഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ്‌സി. ഫിസിക്‌സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ബി.എസ്‌സി. ഫിസിക്സ് വിജയിച്ചവർക്ക് തത്സമയപ്രവേശനം നടത്തും. താത്പര്യമുള്ളവർ 12-ന് രാവിലെ 10.30-ന് കാംപസിലെ ഫിസിക്സ് പഠനവകുപ്പിലെത്തണം. ഫോൺ: 9447649820.

പി.ജി. പ്രവേശനം; റാങ്ക് പട്ടിക: സർവകലാശാല പഠനവകുപ്പുകളിലെ/സെന്ററുകളിലെ പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തിയ പ്രവേശനപരീക്ഷയുടെ അന്തിമ റാങ്കുപട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക വെബ്‌സൈറ്റിൽ. ഷുവർ/വെയ്റ്റിങ് ലിസ്റ്റിലുള്ളവർ പ്രവേശനത്തിനുള്ള സെലക്ഷൻ മെമ്മോ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഷുവർ ലിസ്റ്റിലുള്ളവർ 17-ന് സെലക്ഷൻ മെമ്മോയിൽ പറഞ്ഞ ഡോക്യുമെന്റുകളുമായി പഠനവകുപ്പുകളിൽ പ്രവേശനത്തിന് ഹാജരാകണം.

പരീക്ഷാവിജ്ഞാപനം: ഏഴിന് തുടങ്ങുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എം.സി.എ. (സപ്ലിമെന്ററി-2018 - 2019 പ്രവേശനം-ലാറ്ററൽ എൻട്രി ഉൾപ്പെടെ) മേയ് 2024 പരീക്ഷകൾക്ക് 23 മുതൽ 26 വരെ പിഴയില്ലാതെയും 27 വരെ പിഴയോടെയും അപേക്ഷിക്കാം.

മഞ്ചേശ്വരം കാംപസിൽ ഓഗസ്റ്റ് 14-ന് തുടങ്ങുന്ന നാലാംസെമസ്റ്റർ ത്രിവത്സര എൽഎൽ.ബി. (മേയ് 2024) പരീക്ഷകൾക്ക് 30 മുതൽ ഒന്നുവരെ പിഴയില്ലാതെയും രണ്ടുവരെ പിഴയോ‍ടെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ വെബ്‌സൈറ്റിൽ.

മേഴ്‌സി ചാൻസ്: അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയവർക്കുള്ള ആറാം സെമസ്റ്റർ എം.സി.എ./എം.സി.എ. ലാറ്ററൽ എൻട്രി മേഴ്‌സി ചാൻസ് (മേയ് 2024) പരീക്ഷകൾക്ക് പിഴയില്ലാതെ 23 മുതൽ 26 വരെയും പിഴയോടെ 27 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർ ഫീസ് അടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. വിജ്ഞാപനം വെബ്‌സൈറ്റിൽ.

ഹാൾ ടിക്കറ്റ്: മൂന്നാം സെമസ്റ്റർ എം.എ. ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, പബ്ലിക് പോളിസി ആൻഡ് ഡിവലപ്മെന്റ്, സോഷ്യൽ ഓൺട്രപ്രനേർഷിപ്പ്‌ ആൻഡ് ഡിവലപ്മെന്റ് ഡിഗ്രി (റെഗുലർ) ഒക്ടോബർ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ.

പ്രായോഗിക പരീക്ഷകൾ: രണ്ടാം സെമസ്റ്റർ ബി.സി.എ. (റെഗുലർ/ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 12, 15 തീയതികളിൽ അതത് കോളേജുകളിൽ.

അസി. പ്രൊഫസർ: മാനന്തവാടി കാംപസിലെ ബോട്ടണി പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ അസി. പ്രൊഫസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 18 -ന് രാവിലെ 11-ന്. ഫോൺ: 7902268549.