2026 സിയുഇടി പിജി പരീക്ഷയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ മാറ്റങ്ങളെക്കുറിച്ച് വിശദമായ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഈ വർഷത്തെ സിയുഇടി പരീക്ഷയിൽ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം കുറയ്ക്കുകയും ഉദ്യോഗാർഥികൾക്ക് ആകെ രണ്ട് കേന്ദ്രങ്ങൾ മാത്രം തിരഞ്ഞെടുക്കാനുള്ള അവസരവുമാണ് ഉണ്ടായിരുന്നത്. ഇതിലാണ് മാറ്റം വരുത്തിയത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പിൽ വിദ്യാർഥികൾക്ക് നാല് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. ഈ കേന്ദ്രങ്ങൾ വിദ്യാർഥി നിലവിൽ താമസിക്കുന്നതിനടുത്തോ അല്ലെങ്കിൽ സ്ഥിരതമാസത്തിന്റെ അടുത്തോ ആയി സൗകര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷാ ഫോമുകൾ ഇതിനകം സമർപ്പിച്ചവർക്ക് 2026 ജനുവരി 18 മുതൽ 20 വരെയുള്ള ഏതെങ്കിലും ദിവസത്തിനുള്ളിൽ പരീക്ഷാകേന്ദ്രങ്ങൾ മാറ്റാവുന്നതാണ്.
സിയുഇടി പിജി പരീക്ഷാനഗരങ്ങളുടെ എണ്ണം എൻടിഎ കുറച്ചിരുന്നു. 312 നഗരങ്ങളിൽ വെച്ച് നടത്തിയിരുന്ന പരീക്ഷ ഈ വർഷം 292 കേന്ദ്രങ്ങളിൽ വെച്ച് മാത്രമാണ് നടക്കുന്നത്. ഇതിൽ 16 എണ്ണം വിദേശത്തും 272 എണ്ണം ഇന്ത്യയിലുമാണ്. പരീക്ഷാനഗരങ്ങളുടെ എണ്ണത്തിലും തിരഞ്ഞെടുപ്പിലും മാറ്റം വന്നിട്ടുണ്ടെങ്കിലും പരീക്ഷയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിൽ എൻടിഎ മാറ്റമൊന്നും വരുത്തിയിട്ടില്ല.
2026 ജനുവരി 14 വരെ പരീക്ഷയ്ക്ക് വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. exams.nta.nic.in/cuet-pg അല്ലെങ്കിൽ nta.ac.in എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാം. അപേക്ഷയിലെ മാറ്റങ്ങൾ വരുത്താനുള്ള അവസരം 2026 ജനുവരി 18 മുതൽ 20 വരെയാണ്. പരീക്ഷ മാർച്ചിൽ നടക്കും.
Content Highlights: NTA releases CUET PG 2026 exam centre updates. Now choose 4 centres! Learn about changes, application deadlines, and how to modify your choices.
Published: 20 Dec 2025, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented