
ബെംഗളൂരു ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്.ഡി. (ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. ഉൾപ്പെടെ) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എം.എസ്സി: മെറ്റീരിയൽസ് കെമിസ്ട്രിയിലോ കെമിക്കൽ ബയോളജിയിലോ സ്പെഷ്യലൈസ് ചെയ്യാവുന്ന എം.എസ്സി. കെമിസ്ട്രി പ്രോഗ്രാമിലേക്ക് കെമിസ്ട്രി ഒരു മേജർ വിഷയമായി 55 ശതമാനം മാർക്കോടെ സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ ബിരുദമെടുത്തവർ, ഈ വർഷം ഫൈനൽ പരീക്ഷ എഴുതുന്നവർ എന്നിവർക്ക് അപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം മെറ്റീരിയൽ സയൻസ്, കെമിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ് മേഖലകളിലുണ്ട്. https://www.jncasr-admissions.in -ലെ അഡ്മിഷൻ ബ്രോഷറിൽ വ്യക്തമാക്കിയിട്ടുള്ള വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബാച്ചിലർ ബിരുദം ഉള്ളവർ, ഈ വർഷം ഫൈനൽ പരീക്ഷ എഴുതുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. രണ്ടിലേക്കും ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) യോഗ്യത നേടിയവർക്ക് പരിഗണന.
ഗവേഷണം: കെമിസ്ട്രി ആൻഡ് ഫിസിക്സ് ഓഫ് മെറ്റീരിയൽസ്, എൻജിനിയറിങ് മെക്കാനിക്സ്, ന്യൂ കെമിസ്ട്രി, തിയററ്റിക്കൽ സയൻസസ്, ഇവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി, ന്യൂറോസയൻസ്, മോളിക്യുളാർ ബയോളജി ആൻഡ് ജനറ്റിക്സ് എന്നീ യൂണിറ്റുകളിലായാണ് സയൻസ്, എൻജിനിയറിങ് മേഖലയിലെ പിഎച്ച്.ഡി/എം.എസ്. (എൻജിനിയറിങ്)/എം.എസ്. (റിസർച്ച്) പ്രോഗ്രാമുകൾ ഉള്ളത്. അപേക്ഷിക്കുന്നവർക്ക് യൂണിറ്റിന് ബാധകമായതിനനുസരിച്ച് എം.എസ്സി., ബി.ഇ., ബി.ടെക്., എം.ഇ., എം.ടെക്., ബി.വി.എസ്സി., എം.വി.എസ്സി., എം.ബി.ബി.എസ്., എം.ഡി. എന്നിവയിലൊന്ന് 50 ശതമാനം മാർക്കോടെ ഉണ്ടായിരിക്കണം. 2021 ഓഗസ്റ്റ് രണ്ടിന് സാധുതയുള്ള ഗേറ്റ്, ജസ്റ്റ്, ജിപാറ്റ്, യു.ജി.സി./സി.എസ്.ഐ.ആർ-നെറ്റ്-ജെ.ആർ.എഫ്., ഐ.സി.എം.ആർ./സി.ബി.ടി./ഇൻസ്പെയർ-ജെ.ആർ.എഫ്., എന്നിവയിലൊരു യോഗ്യതയും വേണം.
വിശദാംശങ്ങൾ അഡ്മിഷൻ ബ്രോഷറിൽ ലഭിക്കും. അപേക്ഷ ഏപ്രിൽ 19 വരെ ഓൺലൈൻ വഴി നൽകാം. വെബ്സൈറ്റ് https://www.jncasr.ac.in
Content HIghlights: JNCASR invites application for PG, Research
Published: 20 Mar 2021, 10:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented